ഏതെങ്കിലും സംവിധായകന് താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പ്: നിവിന്‍ പോളി

മനഃപൂര്‍വമായി താന്‍ ഒരു സംവിധായകനേയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടാകാം. ഏതെങ്കിലും സംവിധായകന് താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പു ചോദിക്കുന്നതായി നിവിന്‍ ഒരു ചാനല്‍ ഇന്റര്‍വ്യുയില്‍ പറഞ്ഞു. നിവിനെക്കുറിച്ച് ചില മുതിര്‍ന്ന സംവിധായകര്‍ ഡയറക്ടേഴ്‌സ് യൂണിയനില്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ഹരികുമാറാണ് ചൂണ്ടിക്കാട്ടിയത്. പല സംവിധായകരെയും അവിടെ വാ ഇവിടെ വാ എന്നൊക്കെ പറഞ്ഞ് നിവിന്‍ ചുറ്റിച്ചതായി പരാതികള്‍ ഉണ്ട്. ഒരു മുതിര്‍ന്ന സംവിധായകനെക്കുറിച്ച് കുളമ്പുരോഗം പിടിപെട്ടയാള്‍ എന്നു പറഞ്ഞതായും പരാതിയുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ഏറെ ബഹുമാനത്തോടെയാണ് താന്‍ മുതിര്‍ന്ന സംവിധായകരോട് പെരുമാറിയിട്ടുള്ളതെന്ന് നിവിന്‍ പറഞ്ഞു. അവര്‍ വിളിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളത്. അത് സുഹൃത്തുക്കളോട് വളരെ ആവേശത്തോടെ പറയാറുമുണ്ട്. പരാതിക്കിടയാക്കിയത് മറിച്ച് ചില തെറ്റിദ്ധാരണകളാകാം .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha