നടി ശ്രുതി ലക്ഷ്മി വിവാഹിതയായി

നടി ശ്രുതി ലക്ഷ്മി വിവാഹിതയായി. ഡോ. അവിന്‍ ആന്റോയാണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു മിന്നുകെട്ട്. തുടര്‍ന്ന് റിസപ്ഷനും നടന്നു.
നിഴലുകള്‍ എന്ന ടിവി സീരിയലിലൂടെയാണ് ശ്രുതി ജോസ് എന്ന ശ്രുതി ലക്ഷ്മി അഭിനയരംഗത്തേക്കു കടന്നു വരുന്നത്. വര്‍ണകാഴ്ചകള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് ആദ്യമായി ബിഗ്‌സ്‌ക്രീനിലെത്തുന്നത്. മമ്മൂട്ടി നായകനായ പത്തേമാരിയിലും അഭിനയിച്ചു. ദിലീപിന്റെ റോമിയോ, മോഹന്‍ലാലിന്റെ കോളജ് കുമാരന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha