മമ്മൂക്ക എനിക്ക് ആശ്വാസമായി... ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് മമ്മൂട്ടിയെന്ന് മംമ്ത

രണ്ട് തവണ കാന്‍സര്‍ പിടികൂടിയിട്ടും മനക്കരുത്തോടെ ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് മംമ്ത മോഹന്‍ദാസ്. ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരികകുകയാണ്. ഒറ്റയ്ക്കുള്ള ചികിത്സായോട്ടത്തിനിടയില്‍ ഒരിക്കലും പതറിയില്ല.
സിനിമയില്‍ നിന്ന് തനിക്ക് ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. സിനിമയില്‍ നിന്ന് ഏറ്റവും കൂടതല്‍ തന്നെ പിന്തുണച്ചത് മമ്മൂട്ടിയാണെന്നും മംമ്ത പറയുന്നു. തന്റെ രോഗാവസ്ഥയില്‍ പരിപൂര്‍ണ പിന്തുണ നല്‍കിയത് മമ്മൂട്ടിയാണെന്നാണ് മംമ്ത ഓര്‍ത്തെടുക്കുന്നത്.
തന്നെ പിന്തുണയ്ക്കുന്നതും വിശേഷങ്ങള്‍ തിരക്കുന്നതും മമ്മൂക്കയാണെന്ന് മംമ്ത പറഞ്ഞു. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത്രയും ഉത്കണ്ഠയുള്ള മമ്മൂക്കയെ കാണുമ്പോള്‍ ബഹുമാനം തോന്നുന്നു എന്നും മംമ്ത പറഞ്ഞു.
മമ്മൂട്ടി എന്നോടങ്ങനെ സംസാരിക്കാറുണ്ട്. ഓരോ കാര്യങ്ങള്‍ സംസാരിക്കുമ്പോഴും ചോദിക്കുമ്പോഴും ഭയങ്കര ബഹുമാനമാണ് തോന്നാറുള്ളത്. ബസ് കണ്ടക്ടര്‍, ബിഗ് ബി, ജവാന്‍ ഓഫ് വെള്ളിമലയില്‍, വര്‍ഷം തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടിയും മംമ്തയും ഒന്നിച്ചഭിനയിച്ചത്. നായികയായെല്ലെങ്കില്‍ കൂടെ സഹോദരിയായും മറ്റും പ്രധാന്യമുള്ള വേഷമായിരുന്നു എല്ലാ ചിത്രങ്ങളിലും.
അമേരിക്കയിലെ ചികിത്സാ മാര്‍ഗ്ഗങ്ങളെ കുറിച്ചും മംമ്ത മനസു തുറന്നിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഡോ. നീല്‍ ശങ്കറാണ് തനിക്ക് സഹായിയായി മാറിയതെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha