ഓട്ടോയില്‍ ഹൃതിക് റോഷനും മക്കളും

മുംബൈയിലെ ഒരു ഓട്ടോയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനും മക്കളും യാത്രചെയ്തു. ലക്ഷ്വറി കാറുപേക്ഷിച്ച് മക്കളായ ഹ്രെഹാന്‍, ഹൃദാന്‍ എന്നിവര്‍ക്കൊപ്പമാണ് ഹൃതിക് ഓട്ടോ സവാരിക്കിറങ്ങിയത്. ഓട്ടോ സവാരിയുടെ ചിത്രം ഹൃതിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കുട്ടികള്‍ക്ക് സാഹസികയാത്ര, ഡാഡിക്ക് പോക്കറ്റ് മണി യാത്ര എന്നാണ് യാത്രയുടെ ചിത്രത്തിനൊപ്പം ഹൃതിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അശുതോഷ് ഗൗരിക്കര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ജോ ദാരോ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനിടെയാണ് ഹൃതിക് ഓട്ടോ സവാരിക്ക് സമയം കടെണ്ടത്തിയത്.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പുരാതന നഗരമായ മോഹന്‍ജോ ദാരോയിലാണ് സിനിമയുടെ ചിത്രീകരണം. ബി.സി 2600 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha