എന്തിനെയും നേരിടുമെന്ന് ദിലീപ്

എന്തിനെയും നേരിടാനുള്ള ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് ദിലീപ്. അടുത്തകാലത്ത് തനിക്കെതിരെ ഉയര്‍ന്ന അപവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും മറുപടിയായി താരം പറഞ്ഞു. ഇപ്പോള്‍ മനസ്സ് ശാന്തമാണ്. അവസാനം എന്തായാലും മരണമേല്ല. ഇതിനപ്പുറം പ്രളയമാണെന്ന് കരുതിയാല്‍ പിന്നെയെന്ത് പ്രശ്‌നം. കുറച്ചു നാള്‍ മുന്‍പ് പുട്ടപര്‍ത്തിയില്‍ പോയി. മനസ്സിന് വളരെ സന്തോഷം തോന്നിയ അനുഭവങ്ങള്‍ സമ്മാനിച്ചു ആ യാത്ര.
പാവങ്ങളെ സഹായിക്കാന്‍ വേണ്ടി ബാബ എന്തെല്ലാം ചെയ്ത് വെച്ചിരിക്കുന്നു. ഒരു മനുഷ്യനെ കൊണ്ട് ഇത്രയൊക്കെ സാധിക്കുമോ? ആശ്ചര്യം തോന്നി. നമ്മുടെ നാട്ടിലെ പ്രശസ്തമായ ആസ്പത്രികളുടെ കഥ നമുക്കറിയാമല്ലോ. വീടിന്റെ ആധാരവുമായി പോകണം. അത് പണയെപ്പടുത്തി വേണം ബില്ലടക്കാന്‍ . പക്ഷേ ബാബയുടെ ആസ്പ്രതിയില്‍ കണ്ടത് മറ്റൊരു കാഴ്ച. പേഴ്‌സ് പുറത്തു വെച്ചുവേണം അകത്തുകയറാന്‍ . രാവും പകലും പോലെ രണ്ട് കാഴ്ചകള്‍ . മനുഷ്യനെ സ്‌നേഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ ബാബയെയൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നും നമ്മളെയൊക്കെ എന്തിനാണ് വെറുതെ അതുമിതും പറഞ്ഞ് കലഹിച്ച് സമയം കളയുന്നതെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha