ഫിബ്രവരി 27ന് സഞ്ജയ് ദത്ത് ജയില്‍ മോചിതനാകും

മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടനപരമ്പര നടക്കുന്ന സമയത്ത് അനധികൃതമായി ആയുധങ്ങള്‍ കൈവശംവെച്ച കുറ്റത്തിന് അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഫിബ്രവരി 27ന് ജയില്‍ മോചിതനാകും. യെര്‍വദ ജയിലിലാണ് സഞജയ് ദത്ത് ഇപ്പോള്‍. അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഫിബ്രവരി 25ന് അവസാനിക്കുമെങ്കിലും പരോള്‍ കാലത്ത് കൂടുതല്‍ ദിവസം പുറത്തിരുന്നതിനാലാണ് രണ്ടു ദിവസത്തെ അധിക ജയില്‍ശിക്ഷ. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രഞ്ജിത് പാട്ടീല്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരികെ ഹാജരാകാതിരുന്ന 15 ദിവസത്തെ തടവ് ദത്തിന് അനുഭവിക്കേണ്ടി വരില്ല എന്ന് രഞ്ജിത് പാട്ടീല്‍ പറഞ്ഞിരുന്നു.
ജയിലില്‍ ഹാജരാകാന്‍ വൈകിയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തിന് ഇളവ് ലഭിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഈ പിഴവ് മനസിലാക്കിയത്. ഇതേ തുടര്‍ന്ന് സഞജയ് ദത്തിന് നാല് ദിവസത്തെ അധിക തടവ് അധികൃതര്‍ ചുമത്തിയിരുന്നു. ഇതിനെതിരെ സഞജയ് ദത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഇളവ്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് സഞജയ് ദത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. സഞജയ് ദത്തിന്റെ വീട്ടില്‍നിന്ന് തോക്ക് കണ്ടെത്തുകയായിരുന്നു. കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് സഞ്ജയ് ദത്തിന് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha