താനും പ്രിയനും തമ്മില്‍ കാണാറുണ്ട്, ഇനിയും കാണും, ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്ന് ലിസി

താനും പ്രിയനും തമ്മില്‍ കാണാറുണ്ടെന്നും ഇനിയും കാണുമെന്നും ലിസി. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം അറിയിച്ചത്. ചില മാധ്യമങ്ങള്‍ തന്നെ വല്ലാതെ ഹരാസ് ചെയ്യുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ലിസി അഭിമുഖത്തില്‍ തുറന്നടിച്ചിട്ടുണ്ട്. താനും പ്രിയനും ദാമ്പത്യ ജീവിതത്തില്‍ നിന്ന് മാത്രമേ പിരിഞ്ഞിട്ടുള്ളു. നങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്ക് കാണാറുണ്ട്. വിളിക്കാറുമുണ്ട്. ഈ അടുത്ത് തന്നെ ഞങ്ങള്‍ ഒരുമിച്ച് ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെയും ഒരു ഫാമിലി ഫ്രണ്ടിന്റെയും വീട്ടില്‍ വിവാഹത്തിന് പോകുന്നുണ്ട്. പിന്നെ ഞാന്‍ പ്രിയന്റെ വീട്ടിലാണ് താമസമെന്നുള്ള വാര്‍ത്തകളും കണ്ടു. ഞാന്‍ ഇവിടെ താമസിക്കുന്നുവെന്നാണ് പാപ്പരാസികള്‍ ശ്രദ്ധിക്കുന്നത്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രിയന്‍ വരാറുണ്ട്. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീടാണത്. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അവിടെ താമസിച്ചെന്നും വന്നെന്നുമിരിക്കും.
മാധ്യമങ്ങള്‍ എപ്പോഴുംശ്രമിക്കുന്നത് ഹോട്ട് വാര്‍ത്തകള്‍ക്ക് വേണ്ടിയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പട
ച്ചുവിടാന്‍ മിടുക്കരാണവര്‍. സെലിബ്രിറ്റി ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് പ്രചരപ്പിച്ചത്. എന്നെ വിഷമിപ്പിച്ചതിനേക്കാളേറെ അത് പ്രിയനും മക്കള്‍ക്കുമാണ് വിഷമമുണ്ടാക്കിയത്. രണ്ടുപേര്‍ ഡൈവോഴ്‌സിന് ശ്രമിക്കുമ്പോള്‍ എവിടെയാണ് അപഖ്യാതികള്‍ ഉണ്ടാകാത്തത്.
പ്രത്യേകിച്ചും സെലിബ്രിറ്റി ഡൈവോഴ്‌സ് ആണെങ്കില്‍ പറയുകയും വേണ്ട. സെലിബ്രിറ്റി ഡൈവോഴ്‌സ് ഇവിടെ മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്.
എന്നാല്‍ അവരുടെ മനസ്സിലെ വിഷമങ്ങള്‍ കാണാന്‍ ഒരു മാധ്യമങ്ങളും ശ്രമിക്കാറില്ല. അവര്‍ക്ക് എപ്പോഴും പൊതുജനങ്ങള്‍ക്ക് ഹോട്ട് വാര്‍ത്തകള്‍ നല്‍കാനാണ് ഇഷ്ടം. അതിന് ഇരയാകേണ്ടിവരുന്നത് സെലിബ്രിറ്റികളും.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ആരോ ഒരാളുമായി എനിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് ഒരു ചെറിയ തെളിവെങ്കിലും നല്‍കാന്‍ കഴിയുമോ? ഞാന്‍ വെല്ലുവിളിക്കുകയാണ്.
ഞാന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് എന്തും ഏതും പറഞ്ഞു എന്നെ വേട്ടയാടരുത്. ഇത്രയുംനാള്‍ കൂടെ ജീവിച്ച ആള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് മറ്റുള്ളവര്‍ ഉന്നയിക്കുന്നത്.
ദാമ്പത്യബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ഉറച്ച തീരുമാനമെടുത്ത സമയത്ത് ഈ വിഷയം ഞാന്‍ ആദ്യം സംസാരിച്ചത് മക്കളോടു തന്നെയാണ്. അതിനായി ആറുമാസങ്ങള്‍ക്ക് മുന്‍പ് കല്ല്യാണി പഠിക്കുന്ന ന്യുയോര്‍ക്കിലും സിദ്ധാര്‍ത്ഥ് പഠിക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലും ഞാന്‍ പോയിരുന്നു. അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.
പ്രായപൂര്‍ത്തിയായ അവര്‍ക്ക് രണ്ടുപേര്‍ക്കും എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. അവരുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനിന്നത്.
പിന്നെ മക്കള്‍ക്ക് ഇതുമൂലം എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും പ്രിയനും തമ്മിലേ വേര്‍പിരിഞ്ഞിട്ടുള്ളൂ. അവര്‍ക്ക് ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ലഭിക്കുന്നുണ്ട്.
നാട്ടില്‍ എത്തിയപ്പോള്‍ അച്ഛനോടും അമ്മയോടുമൊപ്പം മാറിമാറി താമസിക്കാനുള്ള സാഹചര്യവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. വിദേശത്തെ പഠനവേളയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവരെ സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ വേര്‍പിരിയലില്‍ കുട്ടികള്‍ക്ക് അച്ഛനെയോ അമ്മയെയോ മിസ് ചെയ്യുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ വേര്‍പിരിയല്‍ കുട്ടികളെ യാതൊരുതരത്തിലും ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.
അടുത്തമാസം ഞങ്ങളുടെ മക്കളും ഞങ്ങളോടൊപ്പം കാണും. മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നാലുപേരും ഒന്നിച്ചുള്ള രണ്ടു ഫംഗ്ഷനുകള്‍. മക്കള്‍ അതിലെല്ലാം ഹാപ്പി ആണെന്നാണ് എന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha