നയന്‍സിനും അനുഷ്‌കയ്ക്കും പ്രിയാമണിക്കും പിന്നാലെ തൃഷയില്ല

തമിഴിലും തെലുങ്കിലും നായികമാര്‍ ഗ്ലാമര്‍ അതിരുവിടുകയാണ്. പ്രത്യേകിച്ച് നയന്‍താര, അനുഷ്‌ക. പ്രീയാമണി. ഇവരെല്ലാം ബിക്കിനി വരെ അണിഞ്ഞ് തിളങ്ങുമ്പോള്‍ താന്‍ ആ വഴിക്കില്ലെന്ന് തൃഷ വ്യക്തമാക്കി. ശരീര പ്രദര്‍ശനത്തിലൂടെ മറ്റ് നടിമാര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ അതിന് താനില്ലെന്നും അത്തരം വേഷങ്ങള്‍ തനിക്ക് ഇണങ്ങില്ലെന്നും തൃഷ വ്യക്തമാക്കി. അവസരങ്ങള്‍ക്കും പ്രതിഫലത്തിലും ഗ്ലാമര്‍ നായികമാരാണ് മുന്‍പന്തിയില്‍.
എന്നാല്‍ ഗ്ലാമര്‍ ചെയ്യുന്ന നടിമാരെ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും തൃഷ പറഞ്ഞു. എന്നാല്‍ ചിരഞ്ജീവി നായകനായ സ്റ്റാലിനില്‍ തൃഷ നീന്തല്‍ വേഷത്തില്‍ അഭിനയിച്ചില്ലേ എന്ന ചോദ്യത്തിന് , അത് ഡ്യൂപ്യാണെന്ന് താരം വ്യക്തമാക്കി. കലാഹാസന്റെ തൂങ്കാവനത്തിനാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് പേരെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം വ്യക്തമാക്കി. അതുകൊണ്ടാണ് വാരിവലിച്ച് സിനിമ ചെയ്യാത്തതെന്നും തൃഷ പറയുന്നു.
അതേസമയം നയന്‍താരയും പ്രീയാമണിയും അനുഷ്‌കയുമായുള്ള ഉടക്കിനെ തുടര്‍ന്നാണ് താരം വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha