താന്‍ ഒളിച്ചോടിയാണ് വിവാഹം കഴിച്ചതെന്ന് നടി ജോമോള്‍

തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടി ജോമോള്‍. അന്യ മതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പു പ്രകടപ്പിച്ചതിനാലാണ് താന്‍ ഒളിച്ചോടി വിവാഹം കഴിച്ചതെന്ന ജോമോള്‍ പറഞ്ഞു. തനിക്ക് സിനിമയില്‍ ഇപ്പോഴും സുഹൃത്തുക്കളില്ല. അന്നുമ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഓണ്‍ലൈന്‍വഴിയുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവും.
പ്രവിഡന്‍സ് കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അന്നേ ഞാന്‍ കോളജില്‍ താരമാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ വരുന്നതേ ഉണ്ടായിരുന്നുള്ളു ആ സമയം. ഒരു ലാപ്‌ടോപ്പ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അച്ഛന്‍ വാങ്ങിച്ചു. രാത്രി പഠിത്തമൊക്കെ കഴിഞ്ഞാല്‍ ഇടയ്ക്ക് കൂട്ടുകാരുമായി ചാറ്റ് ചെയ്യും. അക്കാലത്ത് ഫേസ്ബുക്കും വാട്ട്‌സപ്പുമൊന്നുമില്ല. അങ്ങനെ ചാറ്റിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് പെട്ടെന്നൊരാള്‍ വന്നത്. ബോംബെയില്‍ താമസക്കാരനായ ചന്ദ്രശേഖര്‍. പരസ്പരം പരിചയപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖര്‍ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി.
ഇടയ്ക്ക് ഒരു ദിവസം ചന്ദ്രശേഖറിനെ കാണാതെ വന്നപ്പോള്‍ മനസ്സ് വല്ലാതെ വിഷമിച്ചു. ചന്ദ്രശേഖറിന് എന്തു പറ്റിക്കാണും? കുറെനേരം ഞാന്‍ പുള്ളിക്കുവേണ്ടി കാത്തിരുന്നു. ആ സമയത്താണ് എന്തോ വല്ലാത്തൊരിഷ്ടം തോന്നിയത്. ഈ അവസ്ഥ ചന്ദ്രശേഖറിനും ഉണ്ടായിരുന്നു. എന്തോ കാരണം കൊണ്ട് പുള്ളിക്ക് അന്ന് ഓണ്‍ലൈനില്‍ വരാന്‍ കഴിഞ്ഞില്ല. പരസ്പരമുള്ള ഇഷ്ടം തിരിച്ചറിഞ്ഞത് പിറ്റേ ദിവസമാണ്. അത് പരസ്പരം തുറന്നുപറയുകയും ചെയ്തു.
ചന്ദ്രശേഖര്‍ അന്നേഷിപ്പില്‍ എന്‍ജിനീയറാണ്. ബോംബെയിലാണ് താമസം. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തമ്മില്‍ കാണാനൊരു മോഹം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖര്‍ മുംബൈയില്‍ നിന്ന് ഫ്‌ളൈറ്റ് വഴി കരിപ്പൂരിലിറങ്ങി. എന്നെക്കാണാന്‍ വേണ്ടി മാത്രം
പ്രവിഡന്‍സ് കോളജിന്റെ കാമ്പസില്‍ വച്ച് അന്നാദ്യമായി ഞങ്ങള്‍ കണ്ടു. പൊതുവെ സിനിമ കാണുന്ന സ്വഭാവം ചന്ദ്രശേഖറിനില്ല. അതുകൊണ്ടുതന്നെ ഞാന്‍ സിനിമാതാരമാണെന്ന് പറഞ്ഞിട്ടും എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രശേഖറിന്റെ മറുപടി ഇങ്ങനെനേരില്‍ കാണുന്നതിന്റെ ത്രില്‍ സിനിമയില്‍ കിട്ടില്ലല്ലോ.
പിന്നീട് വിവാഹം വരെ ഞങ്ങള്‍ നേരില്‍ കണ്ടതേയില്ല. ഇടയ്ക്ക് ചാറ്റിംഗ് മാറി ഇമെയില്‍ വഴി കത്തെഴുതി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോണ് വിവരം വീട്ടുകാരെ അറിയിച്ചത്.രണ്ടു മതത്തില്‍പെട്ടവര്‍ ആയിരുന്നതിനാല്‍ എന്റെ വീട്ടില്‍ ഭയങ്കരബഹളമായിരുന്നു. ചന്ദ്രശേഖറിന്റെ വീട്ടില്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഒടുവില്‍ ഞാന്‍ ചന്ദ്രശേഖറിനൊപ്പം പോയി. ഏറെനാള്‍ കഴിയുന്നതിന് മുമ്പുതന്നെ വീട്ടുകാരുമായുള്ള പിണക്കമൊക്കെ മാറി.
ഞാന്‍ ബോംബെയിലേക്ക് പോയി. ഇപ്പോള്‍ വീണ്ടും കൊച്ചിയിലെത്തി. ഞങ്ങള്‍ക്ക് രണ്ടുപെണ്‍മക്കളാണ്. ആര്യയും ആര്‍ജയും. സിനിമയില്‍ എനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരുമുണ്ടായിരുന്നില്ല.
ഞാന്‍ വിവാഹത്തിനുശേഷം യു.എസിലേക്ക് പോയി എന്ന രീതിയിലുള്ള വാര്‍ത്തകളാണ് സിനിമാഫീല്‍ഡില്‍ പ്രചരിച്ചത്. അതുകൊണ്ടുതന്നെ ആരും വിളിക്കാതെയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha