സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കുന്നതിനെതിരെ ഹര്‍ജി

ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ജയിലില്‍ നിന്നും മോചിതാക്കുന്നതിനെതിരേ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. മഹാരാഷ്ട്ര സര്‍ക്കാര്‍ ദത്തിന്റെ ശിക്ഷാകാലാവധി കുറച്ച് ഫിബ്രവരിയില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് പ്രദീപ് ഭാലേക്കര്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 27,740 തടവുകാര്‍ കൂടിശിക്ഷാ ഇളവിന് അര്‍ഹരായിട്ടും സഞ്ജയ് ദത്തിന് മാത്രം ഇളവ് നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കൂടാതെ ദത്തിന് ഇളവ് നല്‍കിയ ഉദ്യോഗസ്ഥരുടെ സ്വത്ത് പരിശോധിക്കണമെന്ന ആവശ്യവും അയാള്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി കോടതി അടുത്ത ആഴ്ച പരിഗണിക്കും.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതികളിലൊരാളാണ് സഞ്ജയ് ദത്ത്. അനുമതിയില്ലാതെ മെഷിന്‍ ഗണ്‍ കൈവശം വച്ചു എന്നതാണ് ദത്തിനെതിരായ കുറ്റം. അഞ്ചുവര്‍ഷത്തേക്കായിരുന്നു ശിക്ഷ. എന്നാല്‍ നല്ലനടപ്പ് പരിഗണിച്ച് ദത്തിന് 18 മാസത്തെ ഇളവ് നല്‍കുകയായിരുന്നു. ഇതോടെ മൂന്നര വര്‍ഷമായി ശിക്ഷ കുറഞ്ഞു. ഫിബ്രവരി 27ന് ദത്തിനെ മോചിപ്പിക്കുമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha