കഴിവുള്ള നടിയാണ് കാവ്യ... ദീലീപും കാവ്യയും വീണ്ടും എത്തുന്നു

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോടികളായ ദീലീപും കാവ്യയും വീണ്ടും എത്തുന്നു. ദിലീപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ വീണ്ടും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യ. നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് പറഞ്ഞു.
മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദലീപ്. മംമ്തദിലീപ് ജോടി തിരിച്ചുവന്നതുപോലെ കാവ്യദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്.
തീയറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കാണാനാണ് തന്റെ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുന്നത്. തന്റെ പരാജയ ചിത്രങ്ങളെല്ലാം ഡ്രൈ ആണ്. വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്‍പ്പര്യം എന്നാല്‍ നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha