\'തമാശ\' പ്രതീക്ഷിച്ച വിജയം കാണ്ടില്ല: രണ്‍ബീറും ദീപികയും 15 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് മടക്കിനല്‍കി

സിനിമ ഹിറ്റാകുമെന്ന് കരുതി പ്രതീക്ഷിച്ചത്ര വിജയം കാണാത്ത താരങ്ങള്‍ കിട്ടിയ പൈസ കീശയിലാക്കി സ്ഥലം കാലിയാക്കാറാണ് പതിവ്. പക്ഷെ മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിച്ച് രണ്‍ബീറും ദീപികയും ബോളിവുഡിലെ മറ്റു താരങ്ങള്‍ക്ക് മാതൃകയായാക്കൊണ്ടിരിക്കുകയാണ്. മുന്‍ പ്രണയജോഡികളായ രണ്‍ബീറും ദീപികയും തകര്‍ത്തഭിനയിച്ച തമാശ പ്രതീക്ഷിച്ച വിജയം കാണാത്തതിനാല്‍ ഇരുവരും 15 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് മടക്കിനല്‍കിയതായാണ് റിപ്പോര്‍ട്ട്.
യു.ടി.വിയും സാജിത് നദിയത്‌വാലയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഏറെ പ്രതീക്ഷയോടെ പ്രദര്‍ശനത്തിയ ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും തിയേറ്ററിലെത്തി ചിത്രം കാണാന്‍ ആരാധകര്‍ മടിച്ചത് വിനയായി. തങ്ങള്‍ അഭിനയിച്ച ചിത്രംമൂലം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം സംഭവിക്കുമെന്ന് തോന്നിയതോടെ രണ്‍ബീര്‍ 10 കോടിയും ദീപിക അഞ്ച് കോടിയും നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha