താന്‍ പ്രണയിക്കുന്നത് കെട്ടാനല്ലെന്ന് നടി പാര്‍വ്വതി മേനോന്‍

തന്റെ പ്രണയം തുറന്ന് പറഞ്ഞ് നടി പാര്‍വ്വതി മേനോന്‍. തനിക്ക് പ്രണയമുണ്ട്, എന്നാല്‍ പ്രണയിക്കുന്നയാളെ കെട്ടണമെന്നില്ല. പ്രണയിക്കുന്നത് കെട്ടാനല്ലെന്നാണ് പാര്‍വതിയുടെ അഭിപ്രായം. തനിക്ക് പ്രണയമുണ്ട് എന്നാല്‍ അത് വിവാഹത്തിലെത്തുമെന്ന് പറയാനാകില്ലെന്നാണ് നടി പറയുന്നത്. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയുഷനെ ബഹുമാനിക്കുമ്പോള്‍ തന്നെ, തന്റെ പ്രണയിക്കുന്ന ആളുമായി വിവാഹം നടന്നാല്‍ നടന്നു എന്നാണ് തന്റെ നിലപാട്. എനിക്കൊരു വീടുണ്ട്, കാറുണ്ട് എന്നൊക്കെ പറയുന്നത് പോലെയാണ് തന്റെ പ്രണയമെന്നും പാര്‍വതി പറഞ്ഞു.
തന്റെ പ്രണയം തുറന്ന് പറയുന്നതിലും പാര്‍വതി മറ്റ് നടികളില്‍ നിന്ന് വേറിട്ട് നില്‍ക്കുകയാണിപ്പോള്‍.ഇപ്പോഴിതാ പ്രണയത്തെപ്പറ്റി താന്‍ വാചാല ആയേക്കാം എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രണയത്തെപ്പറ്റി മനസു തുറക്കാന്‍ താല്‍പ്പര്യമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നേരത്തെ താന്‍ ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ പേരിനൊപ്പം മേനോന്‍ എന്ന് ചേര്‍ക്കരുതെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു.ഓരോ ചിത്രം കഴിയുമ്പോഴും പാര്‍വതി എന്ന നായിക മലയാളി പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായി മാറുകയാണ്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പാര്‍വ്വതി നോട്ട്ബുക്കിലൂടെ അറിയപ്പെടുന്ന താരമായി. പിന്നീട് മോഹന്‍ലാലിന്റെ നായികയായി ഫഌഷിലും അഭിനയിച്ച പാര്‍വ്വതി തമിഴിലും മലയാളത്തിലുമായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നേടിയെടുത്ത നടിയാണ് പാര്‍വതി. സിനിമയ്ക്ക് പുറത്ത് സുധീരമായ നിലപാടുകളിലൂടെയും പാര്‍വതി വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha