രതിച്ചേച്ചി കൈവിട്ടതിങ്ങനെ

ഭരതന്റെ പ്രശസ്ത ചിത്രമായ രതിനിര്‍വേദത്തില്‍ രതിച്ചേച്ചി ആകേണ്ടിയിരുന്നത് ഷീലയായിരുന്നു. യുവാക്കളെ ഹരം കൊള്ളിച്ച രതി നിര്‍വേദത്തില്‍ രതി ചേച്ചിയാകാന്‍ ഭരതന്‍ ആദ്യം സമീപിച്ചത് ഷീലയെ ആയിരുന്നു. എന്നാല്‍ മേനിപ്രദര്‍ശനത്തിന് തയ്യാറല്ലാത്തതിനാല്‍ ഷീല ഈ ചിത്രം ഒഴിവാക്കുകയായിരുന്നു.
ഷീല പിന്‍മാറിയതോടെയാണ് ജയഭാരതിക്ക് നറുക്കുവീണത്. ഹരിപോത്തനാണ് ചിത്രത്തിന്റെ കഥ പറയാന്‍ തന്നെ സമീപിച്ചത്. കഥ കേട്ടയുടന്‍ ചിത്രം താന്‍ ഒഴിവാക്കി. താന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് ഉടന്‍ തന്നെ ഹരി പോത്തനെ അറിയിച്ചു. മലയാളത്തില്‍ പണ്ടു മുതല്‍ക്കേ ശരീരപ്രദര്‍ശനം ഉണ്ടായിരുന്നില്ല.
എന്നാല്‍ അന്നും ശരീരം പ്രദര്‍ശിപ്പിക്കാന്‍ മടി കാണിക്കാതിരുന്ന നടിയാണ് ജയഭാരതിയെന്നും ഷീല ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജയഭാരതിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമാണ് രതിനിര്‍വേദം. 1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം 2011ല്‍ അതേ പേരില്‍ ടി.ജെ രാജീവ്കുമാര്‍ റീമേയ്ക്ക് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha