പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനീഷക്ക് കുറ്റബോധം തോന്നുന്നു

നടി മനീഷ കൊയ്‌രാളക്ക് പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. പണ്ടൊക്കെ താന്‍ വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു എന്നും മനീഷ പറയുന്നു. ഈ കൂട്ടത്തില്‍ മുംബൈയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന മനീഷയുടെ ചിത്രങ്ങളും വാര്‍ത്തകളില്‍ പടര്‍ന്നു പന്തലിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നാണ് മനീഷ പറയുന്നത്. ഇപ്പോള്‍ താന്‍ ആകെ മാറിയെന്നും ജീവിതത്തെ ഗൗരവത്തോടെ കാണാനാണ് ശ്രമിക്കുന്നതെന്നും, ഈയിടെ താന്‍ ക്യാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതെയുള്ളൂ എന്നും താന്‍ ഇപ്പോള്‍ കഴിയുന്നത്രയും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha