എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി കാവ്യമാധവന്‍

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടി കാവ്യാമാധവനും. ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപെട്ട സഹായനിധിയിലേക്ക് കാവ്യാമാധവന്‍ സാമ്പത്തിക സഹായം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാവ്യാ മാധവന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഒരുലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു കാവ്യ. ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കാവ്യാമാധവനില്‍ നിന്നും സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുകയെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് കാവ്യമാധവന്‍ പറഞ്ഞു.
കാസര്‍ഗോട്ടുകാരിയെന്ന നിലിയില്‍ ഇത് തന്റെ കടമയായാണ് കാണുന്നത്. ദുരിതബാധിതരുടെ വേദനയില്‍ തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാ മാധവന്‍ ഉറപ്പ് നല്‍കി. മറ്റുള്ളവര്‍ക്ക് പ്രേരണയാകട്ടെയെന്നുകൂടി കരുതിയാണ് ചടങ്ങില്‍ വച്ച് തുക കൈമാറുന്നതെന്നും കാവ്യാമാധവന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha