അയല്‍ക്കാര്‍ക്ക് ശല്യമായതിനാല്‍ നടി പൂജ വീട്ടിന് പുറത്ത്

അയല്‍വാസികളെ പിണക്കിയാല്‍ ഇതാണ് സ്ഥിതി. ഇപ്പോള്‍ സ്വന്തം വീട്ടില്‍പോലും കയറാന്‍ പറ്റുന്നില്ല. അയല്‍വാസികള്‍ക്ക് നിരന്തര ശല്യമായതിനെ തുടര്‍ന്നാണ് ബോളിവുഡ് താരം പൂജ മിശ്രയ്ക്ക് വീട്ടില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മുംബൈയിലെ ലോകാണ്ടവാലയിലെ വിന്‍സര്‍ ടവറിലുള്ള കുടുംബ ഫ്‌ളാറ്റില്‍ താമസിക്കുന്നതില്‍ നിന്നാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. താരം സ്ഥിരം ശല്യക്കാരിയാണെന്നാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ വാദം.
അതേസമയം ഒരാളെ അയാളുടെ വീട്ടില്‍ കയറുന്നതില്‍ നിന്ന് വിലക്കുന്നത് അവകാശ ലംഘനമാണെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ചില പ്രത്യേക അധികാരങ്ങളുണ്ടെന്നും കോടതി ഉത്തരവില്ലാതെ തന്നെ ചിലരെ അവരുടെ വീട്ടില്‍ താമസിക്കുന്നതില്‍ നിന്ന് വിലക്കാന്‍ അധികാരമുണ്ടെന്ന് മറുവിഭാഗവും പറയുന്നു. മുന്‍ ബിഗ് ബോസ് താരവും ഐറ്റം ഡാന്‍സറുമായ പൂജ പൊതുശല്യമാണെന്നാണ് അയല്‍വാസികളുടെ പരാതി.
എന്നാല്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ചില അയല്‍ക്കാര്‍ കൂടോത്രം ചെയ്യന്നുവെന്നാണ് പൂജയുടെ പരാതി. അയല്‍ക്കാര്‍ തന്നോട് മോശമായി പെരുമാറുന്നുവെന്നും പൂജ ആരോപിക്കുന്നു. റെസിഡന്റ്‌സ് അസോസിയേഷനെ കോടതി കയറ്റുമെന്നും പൂജ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha