വീണ്ടും അനുഷ്‌ക്ക

പഴയ രൂപം വീണ്ടെടുത്ത് അനുഷ്‌ക്ക തിരിച്ചെത്തി. ബാഹുബലി 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ അനുഷ്‌കയാണ് പ്രധാനകഥാപാത്രം. ആദ്യ ഭാഗത്തില്‍ വൃദ്ധയായ ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിച്ചിരുന്നത്.
ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങി പിന്നീട് പ്രേക്ഷകര്‍ സൈസ് സീറോയിലൂടെ തടികൂടിയ അനുഷ്‌കയെയും കണ്ടു. ഈ സിനിമയ്ക്ക് വേണ്ടി 15 കിലോ ശരീരഭാരമാണ് താരം വര്‍ധിപ്പിച്ചത്. സൈസ് സീറോയ്ക്ക് ശേഷം അനുഷ്‌കയ്ക്ക് പൊണ്ണ തടി ഒരു പാരയായി മാറി. തടി കാരണം ചില ചിത്രങ്ങളില്‍ നിന്ന് അനുഷ്‌കയെ ഒഴിവാക്കുക പോലും ചെയ്തു. കൂടാതെ തടി കുറക്കാന്‍ താരം വിദേശത്ത് പോകുകയും ചെയ്തു.
ഇപ്പോള്‍ അനുഷ്‌ക വീണ്ടും ദേവസേനയായി തിരിച്ചെത്തിയിരിക്കുന്നു. തടിയൊക്കെ കളഞ്ഞ് വീണ്ടും പഴയ അനുഷ്‌കയായി എത്തിയ താരം ബാഹുബലി 2വിന്റെ തയാറെടുപ്പുകളിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha