അമ്മയുടെ വളര്‍ത്ത് ദോഷം, കനകക്കു നഷ്ടമായത് സ്വന്തം ജീവിതം എന്ന് പല്ലിശ്ശേരി

ദേവിക തമിഴ്-തെലുങ്ക് സിനിമാരംഗത്തെ ഒന്നാംകിട നടിയായിരുന്നു. അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ എങ്ങനെയിരിക്കും? അതായിരുന്നു ദേവിക. അമിതമായ ആത്മവിശ്വാസം. മറ്റുള്ളവര്‍ തന്നേക്കാള്‍ താഴെയാണെന്ന ധാരണ. തൊട്ടതിനെല്ലാം വഴക്ക്. ദേവിക ഇല്ലാതെ തമിഴ്തെലുങ്ക് സിനിമ ചലിക്കുകയില്ലെന്ന തോന്നല്‍. ഒരു പരിധിവരെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ദേവികയെ സഹിക്കേണ്ടി വന്നു.
പ്രമുഖ സിനിമാ നിരൂപകന്‍ പല്ലിശ്ശേരി കനകയുടെ ജീവിതത്തെക്കുറിച്ച് എഴുതുന്നു. ദേവികയ്ക്ക് ഒരുമകള്‍ കനക. ദേവിക അഭിനയരംഗത്തുനിന്നും മാറി ചലച്ചിത്ര നിര്‍മ്മാണരംഗത്ത് ശ്രദ്ധ പതിപ്പിച്ചു. അക്കാലത്ത് ഗംഗൈ അമരന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഗംഗൈ അമരനെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കാന്‍ ദേവിക തീരുമാനിച്ചു. അങ്ങനെ ഗംഗൈ അമരനെ കാണാന്‍ മകള്‍ കനകയോടൊപ്പം പോയി.
ഗംഗൈ അമരന്‍ അന്ന് തന്റെ പുതിയ സിനിമയായ കരകാട്ടക്കാരന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. പ്രധാന തിരക്ക് ആ സിനിമയ്ക്ക് ഒരു നല്ല നായികയെ വേണം. കരകാട്ടം ആടുന്ന സ്ത്രീയാണ് പ്രധാന കഥാപാത്രം.
അതുകൊണ്ട് ആ റോളില്‍ അഭിനയിക്കുന്ന നടിയുടെ കവിള്‍ത്തടം തുടുത്തിരിക്കാന്‍ പാടില്ല. മാത്രമല്ല, നിരന്തരമായി നൃത്തം അഭ്യസിക്കുന്നതുകൊണ്ട് ശരീരവടിവ് അതിസുന്ദരമായിരിക്കുകയും വേണം.
അങ്ങനെ ഒരു നടിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ സിനിമ സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി ദേവിക മകള്‍ കനകയോടൊപ്പം ചെന്നത്.
ദേവിക പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ട ഗംഗൈ അമരന്‍ സ്വന്തം സിനിമയ്ക്ക് തിരക്കഥ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണെന്നും ആ സിനിമ കഴിഞ്ഞാല്‍ ആലോചിക്കാമെന്നും പറഞ്ഞ് ദേവികയെ തിരിച്ചയച്ചു.
ദേവികയും മകളും പോകാന്‍ സമയം ഗംഗൈ അമരന്‍ കനകയെ ശ്രദ്ധിച്ചു. മനോഹരമായ ശരീരവടിവ്. നല്ല ഉയരം ഒട്ടിയ കവിളുകള്‍. തന്റെ സിനിമയിലെ നായികനടിക്കു ചേര്‍ന്ന രൂപം.
\'കനകേ നീ എന്റെ സിനിമയിലെ നായികനടിയായി അഭിനയിക്കാമോ?
ഗംഗൈ അമരന്‍ കനക മഹാലക്ഷ്മിയോട് ചോദിച്ചു. കനക അമ്മയെ നോക്കി. അമ്മ സമ്മതം മൂളി. അങ്ങനെ ഗംഗൈ അമരനെ ബുക്ക് ചെയ്യാന്‍ ചെന്ന ദേവികയുടെ മകള്‍ കനക നായികയായി അഭിനയിക്കാന്‍ സമ്മതിച്ചു.
കനകയുടെ പേര് ദേവി എന്നു മാറ്റണമെന്ന് ഗംഗൈ അമരന് തോന്നി.
എന്നാല്‍ ദേവിമാര്‍ പലരും രംഗത്തുള്ളതുകൊണ്ട് പേരുമാറ്റുന്നതിനോട് ദേവികയ്ക്ക് താല്പര്യമില്ലായിരുന്നു. മാത്രമല്ല തന്റെ മകളുടെ പേര് ക എന്ന അക്ഷരത്തില്‍ തുടങ്ങണമന്ന് ദേവിക പറയുകയും ചെയ്തു. ഗംഗൈ അമരന്‍ ദേവികയുടെ എല്ലാ ഡിമാന്റുകളും അംഗീകരിച്ചു. ചില ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കനകയ്ക്കു വേണ്ടി എല്ലാം സമ്മതിച്ചു.
അതോടെ ദേവിക കൂടുതല്‍ അഹങ്കാരിയായി. അതു കണ്ട് കനകയും വളര്‍ന്നു. ഷൂട്ടിംഗ് തീരുന്നതിനിടയില്‍ കനക പലതരം തലവേദനകളും ഉണ്ടാക്കി. ക്ഷമയില്ലായിരുന്നുവെങ്കില്‍ ഗംഗൈ അമരന്‍ കനകയെ പറഞ്ഞുവിടുമായിരുന്നു. കനക പോയാല്‍ പകുതിയോളം കഴിഞ്ഞ സിനിമ തകരും. അതുകൊണ്ട് ചിത്രീകരണം തീരുന്നതുവരെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന ഭാവമായിരുന്നു. കരകാട്ടക്കാരന്റെ പ്രദര്‍ശനവിജയം കനകയെ ലക്കിസ്റ്റാറാക്കി മാറ്റി. നിരവധി ഓഫറുകളാണ് കനകയ്ക്കു ലഭിച്ചത്. എന്നാല്‍ ദേവിക അനാവശ്യമായി പല കാര്യങ്ങളിലും ഇടപെടുന്നുവെന്നും നിര്‍മ്മാതാക്കള്‍ക്ക് തലവേദന ഉണ്ടാക്കുന്നുവെന്നും പറഞ്ഞ് പല അവസരങ്ങളും കനകയ്ക്ക് നഷ്ടപ്പെട്ടു.
കരകാട്ടക്കാരന്റെ വിജയത്തിനു ശേഷം ഗംഗൈ അമരന്‍ സംവിധാനം ചെയ്ത പുതിയ പടത്തിലും കനക നായികയായി വരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇനിയും തലവേദന ഉണ്ടാക്കുന്നവരെ വേണ്ടെന്ന് ഗംഗൈ അമരന്‍ തീരുമാനിച്ചു.
സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ കനക കുറെ സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ മലയാളസിനിമയില്‍ സജീവമായി. എന്നാല്‍ പിന്നീട് ജീവിതം ദുഃഖകരമായിരുന്നു. കനക ഇപ്പോള്‍ സിനിമയില്‍ നിന്നും ജീവിതത്തില്‍നിന്നും ഔട്ടാണ്. ദുഃഖകരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തിനും കാരണം അഹങ്കാരിയായ അമ്മയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha