കാഞ്ചനമാല ഒടുവില്‍ മൊയ്തീന്‍ കണ്ടു

അങ്ങനെ കാഞ്ചന മാല എന്ന് നിന്റെ മൊയ്തീന്‍ കണ്ടു. ചിത്രത്തിലെ നായിക പാര്‍വതിയുടെ നിര്‍ബന്ധം കൊണ്ടാണ് മുക്കത്തെ തിയറ്ററില്‍ പോയി സിനിമ കണ്ടത്. പാര്‍വതിയും ഒപ്പം ഉണ്ടായിരുന്നു. പല രംഗങ്ങളും കണ്ട് കാഞ്ചനമാല കരഞ്ഞു. അവസാന സീനുകള്‍ കാണണ്ടെന്ന് പാര്‍വതി പറഞ്ഞെങ്കിലും അവര്‍ കണ്ടു. അത് പാര്‍വതിക്കും സന്തോഷമായി. തൊടുപുഴ നിന്നും തൃശൂര് നിന്നും ആളുകള്‍ കാഞ്ചനമാലയെ കാണാന്‍ മുക്കത്ത് എത്തുന്നുണ്ട്. നമുക്ക് ഒരു സിനിമ ഇഷ്ടമാവുകയും അതിലെ കഥാപാത്രം ജീവിച്ചിരിക്കുകയും ചെയ്യുന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നകാര്യമാണെന്ന് പാര്‍വതി പറഞ്ഞു.
മുക്കത്തെ അഭിലാഷ് തിയറ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ നടന്‍ മധുവാണ് എത്തിയത്. തിയറ്റര്‍ ഉടമ കുഞ്ഞേട്ടനൊപ്പം മധു മുക്കത്ത് വന്നിറങ്ങുമ്പോള്‍ പൂരത്തിനുള്ള ആളുണ്ട്. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന മൊയ്തീനെ കണ്ട് മധു ആ മൊയ്തീനെ എന്ന് വിളിച്ച് അടുത്തേക്ക് ചെന്നു. അത് കണ്ട് നാട്ടുകാരെല്ലാം ഞെട്ടി. ഇന്ദിരാഗാന്ധിയെ കൊണ്ട് കേരളത്തിലെ ആദ്യത്തെ സ്‌പോട്‌സ് മാസിക പ്രകാശനം ചെയ്യിച്ച് മുക്കത്തുകാരെ മൊയ്തീന്‍ ഞെട്ടിച്ചിട്ടുണ്ട്. വെള്ളത്തിലെ നീരാളിയെന്ന് കളിയാക്കി വിളിച്ചിരുന്ന മൊയ്തീന്‍ വെള്ളത്തില്‍ മുക്കി മരിച്ചതും നാട്ടുകാര്‍ ഞെട്ടലോടെയാണ് കണ്ടതെന്ന് പാര്‍വതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha