മോഹന്‍ലാല്‍ ഹൈദരാബാദില്‍, മമ്മൂട്ടി കൊടയ്ക്കനാലില്‍

മോഹന്‍ലാല്‍ ഹൈദരാബാദിലും മമ്മൂട്ടി കൊടയ്ക്കനാലിലും. തെലുങ്കിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഒന്നരമാസമായി ഹൈദരാബാദിലുള്ളത്. അടുത്തയാഴ്ച എറണാകുളത്തെത്തും. തങ്കമീനുകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ പേരന്‍പ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടി കൊടയ്ക്കനാലില്‍ എത്തിയത്. ഇംഗ്ലണ്ടില്‍ വൈറ്റ് എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍ തീര്‍ത്ത ശേഷമാണ് താരം ഇവിടെ എത്തിയത്. ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലെ വീട്ടിലെത്തുന്ന മോഹന്‍ലാല്‍ ദുബായില്‍ പോകും. പിന്നീട് കൊച്ചിയിലേക്ക് മടങ്ങും. തെലുങ്കിലും മലയാളത്തിലും ഒരേസമയം ചിത്രീകരിക്കുന്ന സിനിമയില്‍ ഗൗതമിയാണ് നായിക. ചന്ദ്രശേഖരറാവുമാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകരായ ജോഷിയുടെയും ലാല്‍ ജോസിന്റെയും അസോസിയേറ്റ് ആയിരുന്ന സിബി ജോസാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
കിംഗ് ലിയര്‍ എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ചിത്രീകരിക്കാന്‍ ദിലീപ് ദുബായിലേക്ക് പറന്നു. രണ്ട് കോടിയുടെ ക്‌ളൈമാക്‌സാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 200 വിദേശികളടക്കം ഈ രംഗത്ത് പങ്കെടുക്കുന്നുണ്ട്. പ്രേമത്തിലെ നായിക സെലിനാണ് ചിത്രത്തിലെ നായിക. കാബൂളിവാലയ്ക്ക് ശേഷം സിദ്ധിഖും ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha