എന്റെ കല്യാണം എതിര്‍ത്തവര്‍ക്ക് ഇപ്പോള്‍ സമാധാനമായിക്കാണുമെന്ന് ദിലീപ്

തന്റെയും മഞ്ജുവിന്റെയും കല്യാണത്തിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. കാരണം അവരുടെ ആഗ്രഹം പോലെ നങ്ങള്‍ പിരിഞ്ഞല്ലോ..ഞാന്‍ മഞ്ചുവിനെ കല്യാണം കഴിച്ച സമയത്ത് അഞ്ചാറുമാസം സിനിമയൊന്നും എനിക്ക് കിട്ടിയില്ല. സിനിമയ്ക്കുള്ളില്‍ നിന്ന് തന്നെ ഒരു തരം പകപോക്കല്‍. ആ സമയത്ത് എന്റെ സിനിമകള്‍ വിചാരിക്കുന്നത് പോലെ എത്തുന്നില്ല.ചില സിനിമകള്‍ ഇറങ്ങുന്നില്ല. അങ്ങനെ തല്‍ക്കാലം എനിക്ക് അഭിനയം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.
അന്ന് എന്നെയും, കലാഭവന്‍മണി, ബിജുമേനോന്‍, ലാല്‍ജോസ് തുടങ്ങയവരെ പുറത്താക്കുനുള്ള ഒരു കോക്കസ് ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളൊക്കെ ഒരുമിച്ചാണല്ലോ എന്റെ കല്യാണത്തിന്റെ സംഘാടക സമിതി.അങ്ങനെയിരിക്കെ ഒരു ഇന്നസേന്റേട്ടന്‍ വിളിച്ച് ചോദിച്ചു. ഈ ബിജുവിന്റേയും കലാഭവന്‍ മണിയുടെയും ഒക്കെ നമ്പര് എവിടെ കിട്ടും. ഞാന് ചോദിച്ചു. എന്തിനാ എന്ന്? അവരീ സംഭവം തുടങ്ങീണ്ടല്ലോ. കിഡ്‌നാപിങ്ങ്. എന്റെ എളേപ്പന്റെ മോന്റെ ഒരു ചെറിയ വിഷയമുണ്ട്. അവനൊരു പെണ്ണിനെ കണ്ടു പിടിച്ചിട്ടുണ്ട്. അവളെ കിഡ്‌നാപ് ചെയ്യാന്‍ വേണ്ടീട്ടാ അവരെ ഒന്നു കിട്ടോവെന്നാണ് ഇന്നസെന്റേ്ടന്റെ ചോദ്യം.
കല്യാണത്തിന് ചിലരൊക്കെ എതിര്‍ത്തു. എന്റെ കൂടെ നിന്നത് പ്രൊഡ്യൂസര്‍ സുരേഷ്‌കുമാറാണ്. അദ്ദേഹം എന്നോട് പറഞ്ഞു. ഒരാള് ഒരു ജീവിതം തിരഞ്ഞെടുത്താല്‍ അത് അവരുടെ ലൈഫാണ്. അതില് കയറി ഇട
പെടുന്നതിന് ഞാന് എതിരാണ്.
പിന്നെ ഞാന്‍ അഭിനയിക്കുന്നത് മീനൂട്ടിയെ പ്രസവിക്കാനുള്ള സമയമാത്താണ്. അന്ന് മഞ്ജു എന്നോട് പറഞ്ഞ ഒരു കാര്യം പ്രസവസമയത്ത് നിങ്ങള് കൂടെയുണ്ടാവണമെന്ന്. അങ്ങനെ ഞാന്‍ ഷൂട്ടിങ്ങിനൊന്നും പോവാതിരുന്നു. അപ്പോഴാണ് ലോഹി സാര്‍ വിളിക്കുന്നത്. ജോക്കര്‍ എന്ന പടത്തിന്റെ കാര്യം പറയാന്‍. എന്ത് എഫോര്‍ട്ട് എടുത്തും സിനിമ വിജയിക്കേണ്ടത് എന്റെയും മഞ്ജുവിന്റെയും ആവശ്യമായിരുന്നു.
അതുവരെയുള്ള അനുഭവത്തില്‍ നിന്ന് പഠിച്ച പാഠമാണ്. അതോടെ ഞാന്‍ ശരിക്കും സിനിമയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മോശക്കാരനാവാന് പാടില്ലല്ലോ. എക്‌സ്ട്രാ എഫേര്‍ട്ട് എടുത്തു. അതോടെ മാറ്റമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha