എന്നെ കാണാത്തതിന് അമലിന്റെ നിര്‍ബന്ധം ഉമ്മച്ചിയോട്

താന്‍ സിനിമാക്കാരനായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും അതേ സമയും ദുഖിക്കുന്നതും തന്റെ ഭാര്യ അമല്‍ സുല്‍ഫിയയാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മയ്ക്ക് അവളെ സമാധാനിപ്പിക്കലാണ് പണി. താന്‍ ഷൂട്ടിംഗിന്റെ തിരക്കിലായതിനാല്‍ അവള്‍ക്ക് ബോറായിരിക്കും. അപ്പോഴെല്ലാം ഉമ്മയായിരിക്കും അവളു
ടെ ആശ്രയം. എന്നാലും ഇടവേളകളില്‍ താന്‍ അവളുടെ അടുത്തേക്ക് ഓടിയെത്താറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വാപ്പച്ചിക്ക് സിനിമയില്‍ തിരക്കാണ്. അന്ന് വാപ്പച്ചിയെ കാണാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ഉമ്മച്ചി ആയിരുന്നു എന്നെ സമാധാനിപ്പിക്കുന്നത്. അതേ അവസ്ഥയാണ് ഇപ്പോള്‍ എന്റെ ഉമ്മാക്കും ഫേസ് ചെയ്യേണ്ടത്. അത് എന്നെ കൊണ്ടല്ല അമല്‍ എന്നെ കാണാന്‍ വേണ്ടി നിര്‍ബന്ധം പിടിക്കാറുണ്ട്. ഇപ്പോള്‍ അവളെ സമാധാനിപ്പിക്കലാണ് ഉമ്മച്ചിയുടെ ജോലി.ഉമ്മച്ചി കാര്യങ്ങള്‍ പറഞ്ഞു അവള മനസിലാക്കും.
ഇപ്പോള്‍ ഭയങ്കര പേടിയാണ്. കാരണം സിനിമയില്‍ എത്തിയതുമുതല്‍ എല്ലാ രീതിയിലും എനിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്കുകളും പ്രവര്‍ത്തികളും എല്ലാം തന്നെ ഇപ്പോള്‍ വളരെയധികം സൂക്ഷിച്ചാണ്. കാരണം ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ചെറുപ്പക്കാര്‍ എന്റെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കാനും അനുകരിക്കാനും സാധ്യത കൂടുതലാണ്. അവരെ വഴി തെറ്റിക്കുന്ന ഒന്നും തന്നെ എന്റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് കൊണ്ട് എനിക്കുണ്ടായ ഗുണം ഉത്തരവാദിത്വബോധം കൂടി എന്നുള്ളതാണ്. ഇപ്പോള്‍ എന്ത് കാര്യം ചെയ്യണമെങ്കിലും രണ്ടു വട്ടം ആലോചിച്ചേ ചെയ്യൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha