Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്

27 MARCH 2024 11:45 PM IST
മലയാളി വാര്‍ത്ത

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെയാണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. മകളെ സിനിമ കാണിക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും മകള്‍ ഒരു ആക്ടര്‍ എന്ന നിലയിലായിരിക്കില്ല തന്റെ ഒരു സിനിമ ആസ്വദിക്കുകയെന്നും പൃഥ്വി പറഞ്ഞു. അവള്‍ കൊച്ചു കുട്ടിയാണ്. അച്ഛന്‍ ഒരു നടനാണെന്നും സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെത്തെയാണ് അവതരിപ്പിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടാണ് എന്റെ മകളെ എന്റെ സിനിമകള്‍ കാണിക്കാത്തത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെയുള്ള വിമര്‍ശനത്തിന് താരം മറുപടി നല്‍കിയത്.

പൃഥ്വിരാജിന്റെ വാക്കുകള്‍...

എന്റെ മോളെ ഞാന്‍ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ലെന്ന് ഞാന്‍ ഒരു സമയത്ത് പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമുണ്ടായി. സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ എങ്ങനെയാണ് ആളുകളോട് കുടുംബസമേതം സിനിമ കാണണം എന്ന് പറയാന്‍ പറ്റുന്നത് എന്ന രീതിയിലായിരുന്നു ആ വിമര്‍ശനം.

അന്ന് ഞാന്‍ അതില്‍ ഒരു എക്സ്പ്ലനേഷന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അമല പോളിന് നാളെ ഒരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിനെ തിയേറ്ററില്‍ കൊണ്ടുപോയി എന്റെ ഒരു സിനിമ കാണിക്കുകയാണെങ്കില്‍ ആ കുഞ്ഞ് കാണുന്നത് പൃഥ്വിരാജ് എന്ന നടനെയായിരിക്കും. എന്നാല്‍ എന്റെ മോള്‍ എന്റെ ഒരു സിനിമ കാണുമ്പോള്‍ അവിടെ കാണുക അവളുടെ അച്ഛനെയായിരിക്കും. അവള്‍ കൊച്ചു കുട്ടിയാണ്. അച്ഛന്‍ ഒരു നടനാണെന്നും സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെത്തെയാണ് അവതരിപ്പിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടാണ് എന്റെ മകളെ എന്റെ സിനിമകള്‍ കാണിക്കാത്തത്.

അവള്‍ വളര്‍ന്ന് പ്രായമാകുമ്പോള്‍ ഞാന്‍ അഭിമാനപൂര്‍വം അവളുടെ മുന്‍പില്‍ എന്റെ സിനിമകള്‍ കാണിക്കും. എന്റെ മകള്‍ക്ക് എന്റെ ഒരു സിനിമ കാണാന്‍ താത്പര്യം ഉണ്ടാകുമ്പോള്‍ എന്റെ ഈ സിനിമ കാണാന്‍ മാത്രം ഉള്ള ഒരു പ്രായവും പക്വതയും ആകുന്ന സമയത്ത് ഞാന്‍ അഭിമാനപൂര്‍വം തന്നെ ആടുജീവിതം അവളെ കാണിക്കും. എന്റെ വലിയൊരു അച്ചീവ്മെന്റ് ആയി തന്നെ ഈ സിനിമ അവളെ കാണിക്കും. ഒരു സമയത്ത് അവള്‍ എന്നോട് ചോദിക്കുകയാണ്, അച്ഛാ ഒരു ആക്ടര്‍ ആകുക എന്ന് വെച്ചാല്‍ എന്താണ്, ഒരു ആക്ടര്‍ ആകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാലും ഞാന്‍ ഈ സിനിമയാണ് കാണിക്കാന്‍ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (6 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (20 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (29 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends