സഹായം വേണോ.... ദിലീപിനെ വിളിക്കാം

കുട്ടിക്കാലത്ത് എന്റെ അച്ഛന്‍ പലരേയം സഹായിക്കുന്നത് കണ്ടി്ടുണ്ട്. മറ്റൊരാളും അറിയാതെ അച്ഛന്‍ സഹായം എത്തിച്ച് കൊടുക്കാറുണ്ട്. ഒരാള്‍ക്ക് ജീവിക്കാന്‍ മറ്റൊരാളുടെ ഒരു കൈതാങ്ങ്. അത് പണം കൊണ്ടാവാം. ചിലപ്പോള്‍ ഒരു ഉപദേശം, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു മാര്‍ഗ്ഗം അങ്ങനെ പലതും. അച്ഛനാണ് എന്നെ മറ്റുള്ളവരെ സഹായിക്കാന്‍ പഠിപ്പിച്ചത്. അതിനാണ് ഞാന്‍ അച്ഛന്റെ പേരില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയത്. സിനിമകളില്‍ നിന്നു കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു വിഹിതം ജനങ്ങള്‍ക്കു തന്നെ തിരിച്ചു കൊടുക്കും. കൂടുതലും പൈസയായിട്ടല്ല കൊടുക്കുന്നത്.
ഒരിക്കല്‍ ഒരാള്‍ എന്നോട് മരുന്ന് വാങ്ങാന്‍ പണം ചോദിച്ചു. ഞാന്‍ കൊടുത്തു. അയാള്‍ നേരെ പോയത് ബ്രാണ്ടി ഷോപ്പിലേക്ക് അയാള്‍ ഉദ്ദേശിച്ച മരുന്ന് ഇതാണെന്ന് ഞാന്‍ അറിഞ്ഞില്ല. അതോടെ പൈസ കൊടുക്കുന്നത് നിര്‍ത്തി. നിങ്ങളുടെ വിഷയം പറഞ്ഞോളു മരുന്നു വേണോ മരുന്ന് വാങ്ങിത്തരാം. ചികിത്സയ്ക്ക് പണം വേണോ ഡീറ്റെയ്ല്‍സ് തരൂ. ഞാന്‍ പണമടയ്ക്കാം. പഠിക്കണോ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ നമ്പര്‍ തരൂ ഞാന്‍ ചെയ്തു തരാം ആ രീതിയിലായിരുന്നു കാര്യങ്ങള്‍.
അതു തന്നെ ദൈവത്തോടു ചോദിച്ചിട്ടേ ചെയ്യൂ. കാരണം സഹായിക്കുമ്പോ നോക്കി വേണം സഹായിക്കാന്‍ ചിലപ്പോള്‍ ദൈവം ഒരാളെ ഒരുപാട് ശിക്ഷിച്ചോണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ കയറിട്ട ഞാന്‍ നോക്കികൊള്ളാം ഇവന്റെ കാര്യം എന്നു പറഞ്ഞാല്‍ ആ അടി മുഴുവന്‍ നമുക്ക് കിട്ടും. ദൈവം വിചാരിക്കും ഓഹോ എന്നേക്കാള്‍ വല്ല്യാളോ ഇവന്‍.
ദൈവത്തോടു നമ്മള്‍ ഇവനിങ്ങനെ ഒരു വിഷമമുണ്ട് കൊടുക്കട്ടേ എന്നു ചോദിച്ചിട്ട് ഉം എന്നൊരു മൂളല്‍ കിട്ടാതെ കൊടുത്താല്‍ നമ്മള്‍ മൂളിമൂളി ഒരു പരുവമാവും എനിക്കങ്ങനെ ഇഷ്ടം പോലെ കിട്ടീട്ടുണ്ട്യ വേറൊരാള്‍ തന്നേക്കാള്‍ വലുതാവുന്നത് ആര്‍ക്കാ ഇഷ്ടം ആ ഒരു ചിന്ത ചെറുതായിട്ട് ദൈവത്തിനും ഉണ്ട് നീ എന്നോടു ചോദിച്ചിട്ടു ചെയ്‌തോ എന്നു പറയുന്നതു പോലെ തോന്നും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha