സിനിമാ സമരം നടത്തിയത് വിനയനെ തടയാന്‍

നിര്‍മാതാക്കളുടെ സംഘടന സിനിമാ സമരം നടത്തിയത് വിനയന്റെ ആധിപത്യം തടയാന്‍. നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. വിനയന്‍ പ്രസിഡന്റായാല്‍ പ്രൊഡക്ഷന്‍ ബോയിസിന് അടക്കം ദിവസക്കൂലിയും ബാറ്റയും കൂട്ടിക്കൊടുക്കും എന്ന് ഉറപ്പാണ്. ഇത് മനസിലാക്കിയാണ് സംഘടന ഒരു മുഴം മുമ്പേ എറിഞ്ഞത്. ഫെഫ്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മൂന്ന് വര്‍ഷം കൂടുമ്പോള്‍ പ്രൊഡക്ഷന്‍ ബോയിസിന്റെയും ഡ്രൈവര്‍മാരുടെയും ശമ്പളം കൂട്ടിക്കൊടുക്കണമെന്നാണ്.
അതിന് നിര്‍മാതാക്കള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഫെഫ്ക സമരത്തിന് ഒരുങ്ങുകയായിരുന്നു. അതും കൂടി മുന്‍ കൂട്ടി കണ്ടാണ് നിര്‍മാതാക്കളുടെ സംഘടന സമരത്തിനിറങ്ങിയത്. അതേസമയം സംഘടനയില്‍ നിന്ന് പുറത്താക്കിയ രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തിയേറ്ററിനെയും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും നിര്‍മാതാക്കള്‍ക്ക് ഒന്നും ചെയ്യാനാകില്ല. വിതരണക്കാരെ ഭീഷണിപ്പെടുത്തി രാജീവ് രവിയുടെ പടം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. അതേസമയം അടുത്തകാലത്തെങ്ങും പടം ചെയ്യാത്ത നിര്‍മാതാക്കളാണ് സമരത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
ചില സംവിധായകരെയും താരങ്ങളെയും ലക്ഷ്യമിട്ട് നിര്‍മാതാക്കളുടെ സംഘടനയിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോക്കിരിരാജ റിലീസാകും മുമ്പ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് കൂടിയെന്ന് പറഞ്ഞ് സംവിധായകന്‍ വൈശാഖിനെ വിലക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുകള് പാടത്തിന് പാരാതി ഇല്ലാതിരുന്നിട്ടും ഇങ്ങിനെ ഒരു നടപടിക്ക് നീങ്ങിയത് പലരെയും ഞെട്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha