എന്റെ ലോണ്‍ അടയ്ക്കാനുള്ള പണം കിട്ടിയാല്‍ ഞാന്‍ ഹാപ്പി... ബാധ്യതകള്‍ തീര്‍ന്നാല്‍ അമ്മയ്ക്കും മകള്‍ക്കുമൊപ്പം വീട്ടില്‍ കഴിയും

കല്‍പന തന്റെ ബാധ്യതകള്‍ തുറന്നു പറഞ്ഞു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. അവിടെയെല്ലാം നമ്മള്‍ പൊരുതി ജയിക്കുകയാണ് വേണ്ടത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്‍പന അനുഭവങ്ങള്‍ പങ്കുവച്ചത്.
എനിക്കറിയാവുന്ന ജോലി അഭിനയം മാത്രമാണ്. ഒരിക്കലും സംവിധായകനാകണമെന്നോ തിരക്കഥാകൃത്ത് ആകണമെന്നോ ഒന്നും ആഗ്രഹിച്ചിട്ടില്ല. കല്‍പന പറയുന്നു. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു എന്ന് പറഞ്ഞതുകൊണ്ട് ആയില്ല. എനിക്ക് ലോണുകളുണ്ട്. എന്റെ കുഞ്ഞിനെ പഠിപ്പിച്ച് അവള്‍ ആഗ്രഹിക്കുന്നിടത്ത് അവളെ എത്തിക്കണം അതുക്കൊണ്ട് തന്നെ ഇനിയും എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.
എന്റെ ലോണ്‍ അടയ്ക്കാനുള്ള പണം കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്. സിനിമയ്ക്ക് അപ്പുറം ഞാന്‍ ഇപ്പോള്‍ എന്റെ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുക്കൊണ്ട് തന്നെ വീട്ടില്‍ അമ്മയ്ക്കും മകള്‍ക്കും ഒപ്പം കഴിയാനാണ് എനിക്ക് ഇഷ്ടം. 2012ലാണ് സംവിധായകനും ഭര്‍ത്താവുമായ അനില്‍ കുമാറില്‍ നിന്നും കല്‍പ്പന വിവാഹ മോചനം നേടിയത്.
ഈ വര്‍ഷം തന്നെ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ നമ്മുടെ ജീവിതത്തെ മാറ്റി മാറിക്കുന്നത് ഒരു അവാര്‍ഡാണ് വിശ്വസിക്കുന്നു കല്‍പ്പന. മനുഷ്യന് വേണ്ടത് നല്ല പെരുമാറ്റമാണെന്നാണ് കല്‍പന പറയുന്നത്. അമ്മ വിജയ ലക്ഷമിയ്‌ക്കൊപ്പമാണ് കല്‍പനയും മകള്‍ ശ്രീമയിയും താമസിക്കുന്നത്. ഇതുവരെ ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നല്ല വേഷങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. പക്ഷേ എന്റെ ബാധ്യതകള്‍ ഒക്കെ തീര്‍ന്നാല്‍ അമ്മയ്ക്കും മകള്‍ക്കുമൊപ്പം വീട്ടില്‍ തന്നെ ചെലവഴിക്കാനാണ് എനിക്ക് ഇഷ്ട്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha