വിവാഹമോചനത്തെ കുറിച്ച് താന്‍ വെളിപ്പെടുത്തിയാല്‍ അത് ഒരുപാടു പേരുടെ ജീവിതത്തെ ബാധിക്കുമെന്ന് ദിലീപ്

ജീവിതത്തെ കുറിച്ചും മനസ്സു തുറന്നു വിവാഹമോചനത്തിന്റെ യഥാര്‍ത്ഥകാരണങ്ങള്‍ എന്തായിരുന്നു എന്ന് വെളിപ്പെടുത്തിലായാല്‍ അത് പലരുടെയും ജീവിതത്തെ ബാധിക്കുമെന്ന് ജനപ്രിയ നടന്‍ ദിലീപ്. ഒരു പ്രമുഖ മലയാളം മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹമോചനത്തെക്കുറിച്ച് ദിലീപ് മനസ് തുറന്നത്.
തന്റെ വ്യക്തി ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ.് കഴിഞ്ഞ വര്‍ഷം മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനുശേഷം തന്റെ ഏകമകള്‍ മീനാക്ഷിയോടൊപ്പമാണ് താമസിക്കുന്നത്.
അറിഞ്ഞു കൊണ്ട് മഞ്ജുവിനെ ഒരിക്കലും താന്‍ വേദനിപ്പിച്ചിട്ടില്ലെന്നും മകള്‍ മീനാക്ഷി എന്നും തന്റെ പക്ഷത്താണെന്നും ദിലീപ് പറഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്ന് മീനാക്ഷിയ്ക്ക് നന്നായി അറിയാമെന്നു ദിലീപ് കൂട്ടിച്ചേര്‍ത്തു
വിവാഹമോചനത്തെ കുറിച്ചുള്ള തീരുമാനം മകളെ അറിയിച്ചപ്പോള്‍ ഒരിക്കലും ദിലീപിനെ ഒറ്റയ്ക്കാക്കില്ലെന്നാണ് മകള്‍ മീനാക്ഷി പറഞ്ഞതെന്ന് ദിലീപ് അനുസ്മരിച്ചു. തന്റെ ഹൃദയം പറയുന്നത് അനുസരിക്കണമെന്നും വേറൊന്നിനേയും കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും മീനാക്ഷി പറഞ്ഞിരുന്നു.
ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി മീനൂട്ടിയാണെന്നും അവളുടെ നല്ല ഭാവി മാത്രമാണ് ഇപ്പോള്‍ തന്റെ സ്വപ്നമെന്നും ദിലീപ് പറഞ്ഞു. കാവ്യാ മാധവനെ ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ദിലീപ് പറഞ്ഞത്.
കാവ്യ തന്റെ ഒരു സുഹൃത്ത് മാത്രമാണെന്നും തന്റെ വിവാഹമോചനത്തിനു കാരണം കാവ്യയല്ലെന്നും ദിലീപ് പറഞ്ഞു. ജീവിതത്തിലെ ആ വിഷമ ഘട്ടങ്ങളില്‍ സിനിമാ വ്യവസായമേഖലയിലെ സുഹൃത്തുക്കള്‍ തനിക്കും മീനൂട്ടിക്കും വലിയ പിന്തുണയാണ് തന്നിരുന്നതെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha