75 രൂപയുടെ മസാലദോശവാങ്ങി മുന്ന് നേരം കഴിച്ചാണ് താന്‍ ജീവിച്ചതെന്ന് ടിപി മാധവന്‍

ഹരിദ്വാറിലെ അപകടത്തിന് ശേഷം ജീവിതത്തിലേക്ക് പതുക്കെ ജീവിതത്തിലേക്ക് കടക്കുകയാണ് നടന്‍ ടിപി മാധവന്‍. അഭനയത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് ഹരിദ്വാറിലേക്ക് പോകാന്‍ തീരുമാനിച്ചത്. കുറച്ചുനാളുകളായി അഭിനയിക്കാന്‍ ആരും വിളിക്കാറില്ല. അതോടെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. ഞാന്‍ ഹോട്ടലില്‍ നിന്ന് 75 രൂപയുടെ മസാലദോശ വാങ്ങിക്കും. ആ മസാലദോശയുടെ പകുതി രാവിലെ കഴിക്കും.ബാക്കി ഉച്ചയ്ക്ക് കഴിക്കും. പക്ഷേ ഇതുകണ്ടിട്ട് ആളുകളുടെ വിചാരം താന്‍ ധാരാളിയാണെന്ന്. പക്ഷേ ഒരുമസാലദോശവാങ്ങി രണ്ടുനേരം കഴിക്കുന്നതാണ് തന്റെ ധാരാളിത്തമെന്ന് ആരും കണ്ടില്ല.
സിനിമയില്‍ നിന്ന് തീരെ ആരും വിളിക്കാതായപ്പോഴാണ് സീരിയലെങ്കിലും കിട്ടുമെന്ന് കരുതി തിരുവനന്തപുരത്ത് വന്നത്. എറണാകുളത്തെ വീടും വിറ്റ് ഇവിടെ വന്ന് ഒരു ലോഡ്ജില്‍ താമസമാക്കി. കാശ് തീരുന്നതല്ലാതെ സീരിയലിലും ആരും വിളിച്ചില്ല. ഇനിയെന്ത് എന്ന ചോദ്യം എന്നെ വല്ലാതെ ആശങ്കപ്പെടുത്തി.
ഒരു ദിവസം വൈകിട്ട് പെട്ടെന്നൊരു തോന്നല്‍. ഹരിദ്വാറിലും ഋഷികേശിലുമൊക്കെ പോയാലോ. ബാഗില്‍ രണ്ടുജോഡി ഡ്രസ്സുമെടുത്ത് നേരെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക്. രാത്രി പന്ത്രണ്ടു മണിക്കാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസ്.
അതില്‍ കയറി ടി.ടിയെ കണ്ടപ്പോള്‍ റിസര്‍വേഷന്‍ ഒപ്പിച്ചുതന്നു. നേരെ ഡല്‍ഹി. അവിടെയിറങ്ങി ഹരിദ്വാറിലേക്ക് ടാക്‌സി പിടിച്ചു. ഹരിദ്വാ റില്‍ ഒരയ്യപ്പക്ഷേത്രമുണ്ട്. എത്രനാള്‍ വേണമെങ്കിലും അവിടെ താമസിക്കാം. മുമ്പ് ഒരുപാടുതവണ പോയതാണ്. തൃശൂര്‍ സ്വദേശിയായ വിഷ്ണുനമ്പൂതിരിയാണ് ട്രസ്റ്റി. മുപ്പത്തിയഞ്ചുവയസ്സുള്ള ചെറുപ്പക്കാരന്‍. അവനോട് കാര്യം പറഞ്ഞു. അങ്ങനെയിരിക്കുബോഴാണ് അപകടം സംഭവിച്ചത്. അപകടം വാര്‍ത്ത അറിഞ്ഞതോടെ ബന്ധുക്കളെല്ലാവരും വന്നു. അവരെന്നെ തിരുവന്തപുരത്ത് കൊണ്ടുവന്ന് ആയൂര്‍വേദ ചികിത്സ നടത്തി ജീവിക്കാനുള്ള പരുവത്തിലാക്കി. അമ്മ എന്റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ തന്നു. ആശുപത്രിയിലായിരുന്നപ്പോള്‍ എല്ലാ ദിവസവും ഇടവേളബാബു ഡോക്ടറെ വിളിച്ച് അസുഖവിവരം അന്വേഷിക്കും. ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ നെടുമുടി വേണു ഉണ്ടായിരുന്നു. ഇപ്പോള്‍ ജീവിക്കുന്നത് കുടുംബത്തില്‍നിന്നുള്ള സമ്പാദ്യം കൊണ്ടാണ്. അധികം കിട്ടുന്ന പണത്തില്‍നിന്ന് പാവപ്പെട്ടവരെ സഹായിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha