ജയറാമിന്റെ നായികയാവാന്‍ യുവനടിമാരില്ല

തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ നായികയാവാന്‍ യുവനടിമാര്‍ തയ്യാറല്ല. പുതിയ ചിത്രമായ ആട്പുലിയാട്ടത്തില്‍ നായികയാവാന്‍ പലരെയും അണിയറപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഷീലുഎബ്രഹാം എന്ന സഹനടിയെ നായികയാക്കുകയായിരുന്നു. മുംബയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഭാര്യയായ ഷീലുവിന് സിനിമയില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് ഷീ ടാക്‌സി, കനല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. രണ്ടും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് ആദ്യം നിര്‍മിക്കാനിരുന്നത് ഷീലുവിന്റെ നിര്‍മാണ കമ്പനിയായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നായികയാവണമെന്ന് ഷീലു വാശി പിടിച്ചതോടെ സംവിധായകന്‍ നിര്‍മാതാവിനെ ഒഴിവാക്കി.
മിയ, ഹണി റോസ്, ഭാവന തുടങ്ങി അര ഡസനോളം നടിമാരാണ് ജയറാം ചിത്രം വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉപേക്ഷിച്ചത്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. അങ്ങനെയാണ് ഷീലുവിനെ നായികയാക്കിയത്. ജയറാമിന് മാത്രമല്ല സുരേഷ് ഗോപി ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികമാരാവാന്‍ എല്ലാ നടിമാരും തയ്യാറാണ്. യുവ നടന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും പ്രശ്‌നമില്ല.
ചിലര്‍ അന്‍പത് കഴിഞ്ഞ നായകന്‍മാരുടെ കൂടെ അഭിനയിക്കില്ല. ഇത്തരക്കാര്‍ ഡേറ്റ് പ്രശ്‌നമോ, മറ്റെന്തെങ്കിലും കാരണം പറഞ്ഞോ ഒഴിവാക്കും. എന്നാല്‍ അടുപ്പമുള്ളവരോട് യഥാര്‍ത്ഥ കാരണം പറയും. അവര് വഴിയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ജയറാമിന്റെ പുതിയ ചിത്രത്തില്‍ 40 കഴിഞ്ഞ രമ്യാകൃഷ്ണനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha