വാട്‌സ്ആപ്പ് പ്രചരിച്ചത് തന്റെ ക്ലിപ്പിങ്ങായിരുന്നുവെന്ന് നടി ശാലുകുര്യന്‍

വാട്‌സാപ്പില്‍ പ്രചരിച്ചത് തന്റെ ക്ലിപ്പിങ്ങായിരുന്നുവെന്ന് നടി ശാലുകുര്യന്‍. അതില്‍ എനിക്ക് ഒരു ഖേദവും ഇല്ല, നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ലന്നും നടി വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാലുകുര്യ ഇക്കാര്യ വ്യക്തമാക്കിയത്. വാട്‌സ്ആപിലൂടെ പ്രചരിക്കുന്ന രംഗം പണ്ടൊരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. അത് മോശം സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയല്ല. അതാണ് ഞാന്‍ തുറന്നു പറഞ്ഞതെന്ന് സീരിയല്‍ നടി ശാലു കുര്യന്‍. അതില്‍ എനിക്ക് കുറ്റബോധമില്ല. ചെയ്തത് ചെയ്തു എന്നു പറയുന്നതില്‍ എന്താണ് തെറ്റ്? എന്റേതല്ലെങ്കില്‍ മാത്രമല്ലേ ഞാന്‍ വിഷമിക്കേണ്ട കാര്യമുള്ളൂ. എന്റെ കൂടെ നില്‍ക്കാന്‍ കുടുംബമുണ്ട്. അതാണ് തുറന്നു പറയാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും നടി പറഞ്ഞു.
ഞാന്‍ അത്ര ധൈര്യം ഉള്ള ആളൊന്നുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ധൈര്യം സംഭരിച്ചു. നമ്മള്‍ ജോലി ചെയ്യുന്ന ഫീല്‍ഡ് അത്തരമാണ്. അവിടെ പാവമായി നിന്നാല്‍ പറ്റില്ല. പണ്ട് ആരെങ്കിലും എടീ എന്നു വിളിച്ചാല്‍ പേടിച്ചു പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ എന്താടാ എന്നു തിരിച്ചു ചോദിക്കാനുള്ള ധൈര്യമൊക്കെയുണ്ട്.
വര്‍ഷ എന്ന പേരു കേട്ടാല്‍ ആദ്യം ഓര്‍മ വരിക ചന്ദനമഴ എന്ന സീരിയലും അതിലെ വില്ലത്തി വര്‍ഷയെയുമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. നായികയെ നോവിക്കാനും അവളെ തളര്‍ത്താനും വില്ലത്തിയും അവളുടെ അമ്മയും ചേര്‍ന്നു നടത്തുന്ന കുതന്ത്രങ്ങള്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. വര്‍ഷ എന്ന വില്ലത്തിയുടെ യഥാര്‍ഥ പേര് ശാലു കുര്യനെന്നാണെന്നു പോലും അധികമാര്‍ക്കുമറിയില്ലന്നും നടി പറഞ്ഞു.
വലിയ പോപ്പുലാരിറ്റി കിട്ടി എന്നതാണ് വര്‍ഷ എന്ന കഥാപാത്രം എനിക്കു നല്‍കിയ ഏറ്റവും വലിയ സന്തോഷം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നമ്മുടെ മുഖം പരിചിതമായി. നേരത്തേയും ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ വേഷമാണ് ഏറ്റവും ശ്രദ്ധേയമായത്. വര്‍ഷ എന്നാണ് എന്റെ ശരിക്കും പേരെന്നാണ് എല്ലാവരുടേയും വിചാരം. ശാലു കുര്യന്‍ എന്ന ആര്‍ടിസ്റ്റിനെ തിരിച്ചറിഞ്ഞു തുടങ്ങിയതാണ് വലിയ സന്തോഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha