മല്ലിക ചേച്ചി ചോദിച്ചാലും പൃഥ്വിരാജിന്റെ ഡേറ്റില്ല

തുടര്‍ച്ചായായി നാല് സൂപ്പര്‍ഹിറ്റുകളോടെ സൂപ്പര്‍താര പദവിയിലേക്ക് പൃഥ്വിരാജ് നിങ്ങുന്നു. താരത്തിന്റെ ഡേറ്റിനായി നിര്‍മാതാക്കളും വിതരണക്കാരും സംവിധായകരും പരക്കം പായുകയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് ഡേറ്റില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു. ആന്റോജോസഫ് ചെന്നിട്ട് പോലും ഡേറ്റ് കൊടുക്കാനില്ലായിരുന്നു. ഒടുവില്‍ ചിലര്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക വഴി രാജുവിനെ സമീപിച്ചു. എന്നാല്‍ പഴയ പോലെ മകന്റെ കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നും കരിയര്‍ നോക്കാന്‍ അവനാവുമെന്നും പറഞ്ഞതോടെ പോയവര്‍ സങ്കടത്തിലായി.
മൂന്ന് ബ്രഹ്മാണ്ഡ പ്രോജക്ടുകളാണ് അടുത്തതായി രാജു ചെയ്യുന്നത്. ഹരിഹരന്റെ സ്യമന്തകം, ബ്ലസിയുടെ ആട് ജീവിതം, ആര്‍.എസ് വിമലിന്റെ കര്‍ണന്‍. കര്‍ണന്‍ 45 കോടിയുടെ പ്രോജക്ടാണ്. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. 150 ദിവസത്തോളമായിരിക്കും ഷൂട്ടിംഗ്. സ്യമന്തകത്തിനായി 200 ദിവസമാണ് രാജു നീക്കിവച്ചിരിക്കുന്നത്. ബ്ലസിയുടെ ചിത്രത്തിനും ഏതാണ് അത്രതന്നെ. മൂന്നോ, നാലോ ഷെഡ്യൂളുകളിലായിരിക്കും ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാവുക. രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളാവും ഇവ മൂന്നും.
മണിയന്‍പിള്ള രാജു നിര്‍മിച്ച പാവാട ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റാണ്. താരതമ്യേന നിര്‍മാണ ചെലവ് കുറഞ്ഞ ചിത്രം തിയറ്ററുകളില്‍ നിന്ന് നല്ല കളക്ഷന്‍ വാരുന്നുണ്ട്. ചിത്രങ്ങള്‍ ഹിറ്റാകുന്നതോടെ രാജുവിന്റെ സിനിമകളുടെ സാറ്റലൈറ്റ് അവകാശവും ഓവര്‍സീസും വര്‍ദ്ധിക്കുകയാണ്. എന്ന് നിന്റെ മൊയ്തീന് എട്ട് കോടിയാണ് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha