അസിന് ഇന്നു മിന്നുകെട്ട്

താരസുന്ദരി അസിന് ഇന്ന് മിന്നുകെട്ട്. ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിര്‍ത്തി തെന്നിന്ത്യന്‍ സുന്ദരി അസിന്‍ തോട്ടുങ്കലിന്റെ കഴുത്തില്‍ മൈക്രേമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ മിന്നണിയിക്കും. ബോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ഒരുപോലെ കാത്തിരുന്ന അസിന്‍ രാഹുല്‍ വിവാഹം ഹിന്ദുക്രിസ്ത്യന്‍ മതാചാരങ്ങളോടെയാകും നടക്കുക. ന്യൂഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുക്കുന്ന ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങില്‍ അമ്പതോളം പേരും ഹിന്ദു ആചാരപ്രകാരം നടത്തുന്ന ചടങ്ങില്‍ 200 അതിഥികളും പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.
ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തില്‍ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രവുമായിരിക്കും അസിനെ സുന്ദരിയാക്കുക.വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യന്‍ രീതിയിലെ അത്താഴവും അഥിതികള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha