എന്നെ മരണത്തിന്റെ വക്കിലെത്തിച്ചത് ഒരു നരകക്കുഴിയാണെന്ന് നടന്‍ സിദ്ദാര്‍ഥ് ഭരതന്‍

എന്റെ അപകടത്തെ ആ രാത്രിയില്‍ ഞാന്‍ കണ്ട ഒരു ദുഃസ്വപ്‌നമെന്ന് വിളിക്കും, എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശമായ അവസ്ഥയായിരുന്നു അത്. ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന, വീണ്ടുമോര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കറുത്ത സ്വപ്‌നം.
വൈറ്റില പേട്ട റോഡിലൂടെ വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം. തൈക്കൂടത്തിനടുത്തുള്ള വളവിലെത്തിയപ്പോള്‍ എതിരേ ഒരു മീന്‍ലോറി പാഞ്ഞുവന്നു. അതിന്റെ ഹെഡ്‌ലൈറ്റുകള്‍ കത്തിജ്ജ്വലിച്ച് നില്‍കുകയായിരുന്നു. കണ്ണിലേക്ക് പാഞ്ഞുവരുന്ന രണ്ട് തീഗോളങ്ങള്‍ളായിട്ടാണ് എനിക്ക് തോന്നിയത്. ഏതൊരു മലയാളിയെയും പോലെ, 'ലൈറ്റ് ഡിം ചെയ്യടാ' എന്നുവിളിച്ചുപറഞ്ഞുകൊണ്ട് ഞാന്‍ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു.
മെട്രോയ്ക്കുള്ള സ്ഥലമെടുപ്പിനായി തീര്‍ത്ത അരമതിലിലേക്കാണ് എന്റെ കാര്‍ പാളിച്ചെന്നത്. പിന്നീട് ഓര്‍മവന്നപ്പോള്‍ എനിക്കരികില്‍ അമ്മ കരയുന്നുണ്ട്. ആ അപകടം പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് എനിക്ക് സമ്മാനിച്ചതാണെന്ന് ഞാന്‍ പറയും. ഞാന്‍ മദ്യപിച്ചിരുന്നില്ല. പക്ഷേ ഞാന്‍ മദ്യപിച്ചിരുന്നുവെന്നുള്ള രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. മദ്യപിച്ചിരുന്നുവെന്നും ഒരുപാര്‍ട്ടി കഴിഞ്ഞ് ലഹരിഉപയോഗിച്ചാണ് ഞാന്‍ വണ്ടിയോടിച്ച് സ്വയം അപകടത്തില്‍ പെടുകയാണെന്നുള്ള വാര്‍ത്തകള്‍വരെ പുറത്ത് വന്നിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ഏറ്റവും വേദനയുണ്ടായ സമയമായിരുന്നു അത്. എല്ലുകള്‍ പൊട്ടിയുണ്ടായ വേദനയെക്കാളേറെ ഇത്തര വാര്‍ത്തകള്‍ കേള്‍ക്കുബോള്‍ മനസിലുണ്ടാകുന്ന വേദനയാണ് സഹിക്കാന്‍ കഴിയാത്തത്. അപ്പോഴെല്ലം അമ്മയുടെ കരച്ചില്‍ കാണുബോള്‍ താനെ സമാധാനിക്കും.
ഞാന്‍ മദ്യപിച്ചില്ലായിരുന്നു, പക്ഷേ എതിരെ വന്ന വാനിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷേ, അയാളുടെ മനോഭാവത്തില്‍ റോഡപകടങ്ങളില്‍ ഏറിയ പങ്കിന്റെയും കാരണം ജ്വലിക്കുന്നുണ്ട്. നിരത്ത് സ്വന്തമാണെന്ന ഭാവം. അല്ലെങ്കില്‍ അന്യനെ ഗൗനിക്കാത്ത അഹങ്കാരം. എന്നെ മരണത്തിന്റെ വക്കിലെത്തിച്ച നിരത്തും ഒരു നരകക്കുഴിയാണ്. ഇന്നും അതിന് മാറ്റമില്ല. നല്ല തിരക്കുള്ള ഈ റോഡിലൂടെ സ്വകാര്യബസ്സുകള്‍ നിരന്തരം പായുന്നു. കുഴികളില്‍ തെന്നിത്തെറിച്ച് മറ്റുള്ളവര്‍. ആരോടോണ് ഇതൊക്കെ പറയുക? അഥവാ പറഞ്ഞാല്‍ തന്നെ ആരുകേള്‍ക്കും? മെട്രോയുടെ ആകാശത്തിലേക്കാണ് നോട്ടം. താഴെ ഭൂമിയിലെ അവസ്ഥ ആരു കാണാന്‍?
സീറ്റ് ബെല്‍റ്റിടണം, മൊബൈലില്‍ സംസാരിക്കരുത്, പുകപരിശോധിക്കണം, ഇന്‍ഷുറന്‍സ് വേണം തുടങ്ങിയ ഉപദേശങ്ങളില്‍ തീരുന്നു നമ്മുടെ ബോധവത്കരണം. അതൊന്നും വേ െന്നല്ല. അതിലും വലുത് കാണാതെപോകുന്നുവെന്ന് മാത്രം. സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടും കാര്‍ ലോക്ക് ആയിപ്പോയതുകൊ ും എന്നെ പുറത്തെടുക്കാന്‍ ഒരുമണിക്കൂര്‍ വേണ്ടിവന്നു. അപ്പോള്‍ ഞാന്‍ സീറ്റ് ബെല്‍റ്റിട്ടതുകൊണ്ട് എനിക്കെന്താ പ്രയോജനം.എനിക്കെതിരെ ലൈറ്റ് ഡിം ചെയ്യാതെ വന്നയാളുടെ മനോഭാവത്തിലല്ലേ മാറ്റം വരേണ്ടത്? സാമാന്യബുദ്ധിയെന്നൊന്നുണ്ട്. ഡ്രൈവിംഗിലും അവശ്യം വേണ്ടത് അതാണ്. നമുക്കെതിരെയും വാഹനങ്ങള്‍ വരുന്നുണ്ട്. അതിലും ആളുണ്ട്. ഈ ഒരു വിചാരമുണ്ടായാല്‍ റോഡപകടങ്ങള്‍ അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha