തന്നോടുള്ള സ്‌നേഹം കാരണം ഒരു ആരാധിക നരമ്പ് മുറിച്ചെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

ആരാധികമാര്‍ക്ക് ഒരു തരം ഭ്രാന്താണ്. അവര്‍ ഇഷ്ടപെടുന്നത് എന്നെയല്ല ഞാന്‍ ചെയ്ത കഥാപാത്രങ്ങളെയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. പക്ഷേ എന്നെ മനസിലാക്കി എന്നെങ്കിലും ഒരു ആരാധിക വന്നാല്‍ സ്വീകരിക്കുമെന്നും ഉണ്ണി പറഞ്ഞു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എന്നോടുളള സ്‌നേഹാധിക്യം കൊണ്ട് വെയിന്‍ കട്ട് ചെയ്തു. അതെനിക്ക് ശരിക്കും ഫീല്‍ ചെയ്തിരുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണെങ്കില്‍ പോലും അത് തെറ്റാണ്.
ഇത്തരക്കാര്‍ വാസ്തവത്തില്‍ എന്നെയല്ല എന്റെ കഥാപാത്രങ്ങളെയാണ് സ്‌നേഹിക്കുന്നത്. ഞാന്‍ എന്ന വ്യക്തി യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയുളള ആളാണെന്ന് മനസിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല.
നേരിട്ട് ആരെയും പരിചയമില്ല. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കും, സംസാരിക്കും. ചിലര്‍ ഞാന്‍ പോകുന്ന സ്ഥലങ്ങളൊക്കെ മനസ്സിലാക്കി അവിടേയ്ക്ക് ഗിഫ്റ്റുകളൊക്കെ അയയ്ക്കാറുണ്ട്. പലപ്പോഴും അതെന്റെ കൈയില്‍ എത്താറില്ല എന്നതാണ് സത്യം. ഫെയ്‌സ്ബുക്കിലാണെങ്കിലും ധാരാളം ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉള്ളതുകൊണ്ട് ആരാധികമാരുടെ റസ്‌പോണ്‍സുകള്‍ മിക്കപ്പോഴും ഫെയ്ക്ക് അക്കൗണ്ടുകളിലേക്കാണ് പോവുക. ഐശ്വര്യ എന്നൊരു കുട്ടിയുണ്ട്. അത് ശരിയായ പേരാണോ എന്നുപോലും എനിക്കറിയില്ല. അവള്‍ എന്റെ എല്ലാ സിനിമകളും കാണും.
എന്നിട്ട് എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ചെയ്യും. അതില്‍ നെഗറ്റീവും പോസിറ്റീവുമായ കമന്റ്‌സ് കാണും.
ഞാന്‍ എന്തു ചെയ്യണം, ഏതുതരം സിനിമകള്‍ ചെയ്യണം എന്നൊക്കെ അഭിപ്രായം അറിയിക്കും. അങ്ങനെ എല്ലാക്കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യും. എന്റെ സിനിമകളെല്ലാം ഡീറ്റെയ്‌ലായി റിവ്യൂ ചെയ്യാറുണ്ട്.
ആരാധന ഭ്രാന്തായി മാറിയ ഏതെങ്കിലും സാഹചര്യം? ഫെയ്‌സ്ബുക്കിലെ ഫെയ്ക്ക് അക്കൗണ്ട് വഴി ഒരു പെണ്‍കുട്ടി ഞാനുമായി ചാറ്റ് ചെയ്തു. ആണാണെന്നു കരുതിയാണ് ഞാന്‍ അടുത്തിടപെട്ടത്.
കുറെ കഴിഞ്ഞപ്പോള്‍ അവള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ സ്ത്രീത്വം ഫീല്‍ ചെയ്തു.
വളരെ വൈകി അതൊരു ഫെയ്ക്ക് ഐഡിയാണെന്ന് മനസ്സിലായി. അതൊരു പ്രശ്‌നമായി തീര്‍ന്നപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടു.
ഒരിക്കല്‍ കോളജ് ഡേ ഉദ്ഘാടനത്തിന് ക്ഷണിച്ചുകൊണ്ട് ഒരു ഫോണ്‍ വന്നു. ഒരു ആണ്‍കുട്ടിയാണ് സംസാരിച്ചത്. ആ സമയം പാതിരാമണല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അതിന്റെ ലൊക്കേഷനിലേക്ക് വരാന്‍ അയാളോട് ആവശ്യപ്പെട്ടു. പിറ്റേന്ന് വൈകുന്നേരം നാലരയോടുകൂടി നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും എത്തി. ദൂരെ ഏതോ സ്ഥലത്തു നിന്നാണ് അവരെത്തിയത്.
ആണ്‍കുട്ടികളോടൊപ്പം ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്കെന്തോ വല്ലായ്ക തോന്നി.
തിരിച്ചുപോകുന്ന കാര്യം തിരക്കിയപ്പോള്‍ രാത്രി വീട്ടില്‍ ചെല്ലാന്‍ ലേറ്റാകുമെന്ന് അവര്‍ പറഞ്ഞു. അവിടെവച്ചു തന്നെ ആ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു രാത്രി വൈകിയേ വരൂ എന്നറിയിച്ചു. എന്നിട്ട് സംസാരിച്ച് വേഗം പറഞ്ഞയച്ചു. കാരണം രാത്രി സമയത്ത് ആ പെണ്‍കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ണിമുകുന്ദനെ കാണാന്‍ പോയതാണെന്നല്ലേ പറയൂ. അവരുപോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ഫെയ്‌സ്ബുക്കില്‍ ഒരു മെസേജ്. ഇപ്പോള്‍ വന്നു കണ്ടവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍. ഉണ്ണിയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനവിടെ വന്നത് എന്നൊക്കെ പറഞ്ഞു.
പണ്ടേ ഞാനല്പ്പം പേടിയുള്ള കൂട്ടത്തിലാണ് . ആ കുട്ടിയുടെ മെസേജ് കണ്ടതോടെ പേടിച്ച് ആ കോളജ് ഡേ ഫംഗ്ഷനുപോലും പോയില്ല.
വീട്ടില്‍ കല്യാണാലോചനയൊക്കെ തുടങ്ങി. എനിക്ക് 28 വയസ്സായെങ്കിലും കല്യാണം കഴിക്കാന്‍ മാനസികമായി തയ്യാറായിട്ടില്ല. ഭാവി വധുവിനെക്കുറിച്ച് വലിയ സങ്കല്പങ്ങളൊന്നുമില്ല. എന്നെ സഹിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഞാന്‍ വ്യക്തമായ ടൈംടേബിള്‍ വച്ച് ജീവിക്കുന്ന ആളാണ്. അതുകൊണ്ട് എന്നെപ്പോലെ തന്നെയുള്ള ഒരു കുട്ടിയായാല്‍ നല്ലത്. വീട്ടില്‍ അമ്മ പറയുന്നത് ''മുപ്പതുവയസ്സു കഴിഞ്ഞാല്‍ നിനക്ക് പെണ്ണുകിട്ടില്ല എന്നാണ്.
ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ ഉണ്ണി മുകുന്ദന്‍ വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളില്‍ സ്ഥാനം പിടിച്ചത്. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന ഉണ്ണിയാണ് മറ്റേതൊരു നായകനടനേക്കാള്‍ ന്യൂജന്‍ ആരാധികമാര്‍ക്ക് പ്രിയങ്കരന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha