പൃഥ്വിരാജും വിഗ് ശീലമാക്കുന്നു;വില ഒന്നരലക്ഷം

ക്യാരക്ടറിന്റെ ലുക്കും സ്വന്തം ഇമേജും നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ വിഗുകള്‍ ധരിച്ചിട്ടുള്ളത് മമ്മൂട്ടിയാണ്. മമ്മൂട്ടി ഉപയോഗിച്ചിട്ടുള്ളത്ര വൈവിധ്യമാര്‍ന്ന വിഗുകള്‍ മറ്റൊരു നടനും മലയാളത്തില്‍ ഉപയോഗിച്ചിട്ടില്ല. മമ്മുക്കയെ പോലെ പൃഥ്വിരാജും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് വിഗ് വയ്ക്കുന്നു. പുതിയ ചിത്രമായ ജെയിംസ് ആന്റ് ആലീസിനു വേണ്ടിയാണ് താരം വ്യത്യസ്ത ഗെറ്റപ്പുള്ള വിഗ് വച്ചത്. ഒന്നരലക്ഷത്തോളം രൂപയാണ് ഇതിന്റെ വില. ദുബായില്‍ നിന്നാണ് ഇത് വരുത്തിച്ചത്. ജര്‍മന്‍ കമ്പനികളാണ് ഏറ്റവും മോഡേണായ വിഗുകള്‍ നിര്‍മിക്കുന്നത്.
എന്ന് നിന്റെ മൊയ്തീനിലും രാജു വിഗ് പരീക്ഷിച്ചിരുന്നു. കാലഘട്ടത്തിന് ഇണങ്ങുന്നതായിരുന്നെങ്കിലും അത്ര പോരാ എന്നാണ് ഹെയര്‍ സ്‌റ്റൈലിഷുകള്‍ പറയുന്നത്. അതേസമയം ഉറുമിയിലും മറ്റും ഉപയോഗിച്ച വിഗുകള്‍ വളരെ നന്നായിരുന്നു. കര്‍ണനിലും ഏതാണ്ട് അതിനേക്കാള്‍ മികച്ച വിഗുകളായിരിക്കും വയ്ക്കുക. അത് ഡിസൈന്‍ ചെയ്യാന്‍ ഹെയര്‍സ്‌റ്റൈലിഷുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
മമ്മൂട്ടിയാണ് വിദേശ വിഗുകള്‍ ആദ്യമായി പരീക്ഷിച്ചത്. മുടിയില്ലാത്ത ഭാഗത്ത് വെയ്ക്കാന്‍ പലതരം പാച്ചുകളും അദ്ദേഹം രംഗത്തിറക്കി. മോഹന്‍ലാലും ഒന്നരലക്ഷത്തോളം വിലയുള്ള വിഗുകള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ സെലക്ഷന്‍ പോരാ എന്ന് മേക്കപ്പ്മാന്‍മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പലപ്പോഴും മമ്മൂട്ടി വയ്ക്കുന്ന വിഗുകള്‍ അറിയാനേ കഴിയില്ല. മുഖത്തിനും തലയ്ക്കും ഇണങ്ങുന്ന വിധം പ്രത്യേകമായാണ് അദ്ദേഹം വിഗുകള്‍ നിര്‍മ്മിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ വിഗുകളുടെ വലിയ ശേഖരം തന്നെയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha