നേരുന്നു ശുഭയാത്രകള്‍: സാധാരണക്കാന്റെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍

കേരളയാത്രകളുടെ തിരക്കില്‍ സാധാരണക്കാന്റെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ എഴുതി. നേരുന്നു ശുഭയാത്രകള്‍ എന്ന പേരിലാണു അദ്ദേഹത്തിന്റെ കുറിപ്പ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥകള്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉല്‍സവങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍ എല്ലാം ഈ മാസങ്ങളിലാണ്. ഇവയെല്ലാം നല്ലതുതന്നെ, നടക്കേണ്ടതുമാണ്. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും, അമ്പലത്തിന്റെയും പള്ളികളുടെയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുത്. നിങ്ങളുടെ യാത്രകളും ഉല്‍സവങ്ങളും നേര്‍ച്ചകളും കാരണം അവരുടെ വഴി തടയപ്പെടരുത്... നമ്മുടെ റോഡുകള്‍ വളരെ ചെറുതാണ്. അതില്‍ വെറുതെ നിന്നാല്‍ മതി ഗതാഗതം സ്തംഭിക്കാന്‍... ബുദ്ധിമുട്ടിയാണ് സാധാരണക്കാരനായ ഒരു മലയാളി കൃത്യസമയത്ത് ഓഫിസിലും, കുട്ടികള്‍ സ്‌കൂളിലും, മറ്റു പലവിധ ജോലിക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളിലും എത്തുന്നത് അദ്ദേഹം കുറിച്ചു.
ജോലി, രോഗങ്ങള്‍, മരണം തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍... അത്തരക്കാരെയാണ് രാഷ്്രടീയവും മതവും ചേര്‍ന്നു മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് വയ്ക്കുന്നത്. സാധാരണക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത് ഇതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കില്‍ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ആഘോഷങ്ങള്‍ക്ക് വേണ്ടി പൊതുവായ റോഡുകള്‍ മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha