Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി തൃഷ വിവാഹം കഴിക്കാതിരിക്കാന്‍ കാരണമെന്താണെന്ന് വെളിപ്പെടുത്തി നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍

05 JUNE 2024 10:57 PM IST
മലയാളി വാര്‍ത്ത

നടി തൃഷ കൃഷ്ണന്റെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തുവരാറുള്ളതാണ്. ഒരിക്കല്‍ വിവാഹനിശ്ചയം വരെ കഴിഞ്ഞ താരം പിന്നീട് ആ ബന്ധം തുടരാത്തതും പിന്നീട് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇവയില്‍ പലതിനും താരം പിന്നീട് വിശദീകരണവും തന്നു. 2015ല്‍ സംരംഭകനും നിര്‍മ്മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേര്‍ത്ത ഒരു ചടങ്ങായിരുന്നു അത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഈ വിവാഹം നടന്നില്ല.

ഇക്കൊല്ലം 40 വയസായ താരം ഇപ്പോഴും അവിവാഹിതയായിരിക്കുന്നതിന്റെ കാരണം ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനോട് വ്യക്തമാക്കുകയാണ് തമിഴ് നടനും മാദ്ധ്യമ പ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. 'തൃഷയ്ക്ക് ഇപ്പോള്‍ 40 വയസായി, ഇപ്പോഴും അവര്‍ അവിവാഹിതയാണ്. എത്രയോ നടന്മാരും നടിമാരും വിവാഹിതരായി സന്തോഷമായി കഴിയുന്നു. എന്നാല്‍ ചിലര്‍ വളരെ പെട്ടെന്ന് വിവാഹമോചനം നേടി പിരിയുന്നു.' ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നു. ഇതാണ് തൃഷ വിവാഹം കഴിക്കാതിരിക്കാന്‍ കാരണമെന്നാണ് നടന്‍ പറയുന്നത്.

വിവാഹശേഷം രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് വിവാഹമോചനത്തിലെത്തിയാല്‍ പിന്നീടുള്ള ജീവിതത്തില്‍ അതൊരു സമ്മര്‍ദ്ദമായി മാറുമെന്നും അങ്ങനെവരാതിരിക്കാന്‍ വേണ്ടിയാണ് താരം അവിവാഹിതയായി തുടരുന്നതെന്നും തന്നെയാരും ശല്യപ്പെടുത്തരുതെന്നാണ് താരത്തിന്റെ പോളിസിയെന്നും ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നു.

നേരത്തെ തൃഷയും മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു പറയുന്നു. എന്നാല്‍ തൃഷയുമായി ബന്ധപ്പെട്ടവരാരും തന്നെ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

തെലുങ്കിലും തമിഴിലും തിരക്കേറിയ താരം, ഇപ്പോള്‍ ടൊവിനോ ചിത്രം ഐഡന്റിറ്റിയില്‍ നായികയാകുന്നുണ്ട്. നിവിന്‍ പോളി നായകനായ മലയാളം ചിത്രം ഹേയ്, ജൂഡില്‍ മുന്‍പ് താരം വേഷമിട്ടിരുന്നു. പൊന്നിയന്‍ സെല്‍വന്‍ 2വിലും വിജയിയുടെ ലിയോയിലും തൃഷ അടുത്തിടെ അഭിനയിച്ചിരുന്നു. കുന്ദവിയായി തിളങ്ങിയ തൃഷ മികച്ച പ്രകടനമാണ് പൊന്നിയന്‍ സെല്‍വനില്‍ കാഴ്ചവച്ചത്. പൊന്നിയന്‍ സെല്‍വനിലെ അഭിനയത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹവും താരത്തെ തേടിയെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (9 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (17 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (32 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (46 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (55 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends