അച്ഛന്‍ കാരണം ദിലീപ് ഒരുപാട് കരഞ്ഞു

തന്റെ അച്ഛന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നെങ്കിലും അദ്ദേഹം കാരണം ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് നടന്‍ ദിലീപ്. വീട്ടുകാരും കരഞ്ഞിട്ടുണ്ട്. അതിനെയൊക്കെ മറികടന്നത് ലോഹിതദാസ് നല്‍കിയ ഉപദേശത്തിലൂടെയാണ്. അതോടെ താരം അച്ഛനെ ഒരുപാട് സ്‌നേഹിക്കാന്‍ തുടങ്ങി. ജീവിതം തമാശയായി കാണാനാ ദീലീപ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്നസെന്റാണ് ഗുരു. തന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വന്നതും ഇന്നസെന്റിന് കാന്‍സര്‍ വന്നതും ഒരേ സമയത്താണ്.
കാന്‍സറിന്റെ വേദനകള്‍ക്കിടയിലും ഇന്നസെന്റ് ദിലീപിന് കരുത്ത് പകര്‍ന്നു. താന്‍ അച്ഛനെ പോലെ കാണുന്ന മനുഷ്യനാണ് ഇന്നസെന്റെന്ന് ദിലീപ് പറഞ്ഞു. വിധി എന്ന് പറയുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. അതുകൊണ്ട് താന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ലെന്നും പ്ലാന്‍ ചെയ്താല്‍ അത് ദൈവം പൊളിക്കുമെന്നും ദിലീപ് പറഞ്ഞു. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്ന് താരം വ്യക്തമാക്കി. ആരെയും ദ്രോഹിക്കാനായി താന്‍ ഒന്നും എഴുതിയിട്ടില്ലെന്ന് താരം പറഞ്ഞു. എല്ലാ കാര്യങ്ങളും വേണമെങ്കില്‍ തുറന്ന് പറയാം. പക്ഷെ, ഒരുപാട് പേരെ അത് ബാധിക്കും.
കഴിഞ്ഞ വര്‍ഷം കൂടുതലും മോളുടെ കൂടെയായിരുന്നു. അതുകൊണ്ട് രാത്രിയുള്ള സിനിമാ ചര്‍ച്ചകളൊന്നും നടന്നില്ല. അതിന്റെ പ്രശ്‌നങ്ങള്‍ പല സിനിമകളിലും ഉണ്ടായി. ഇപ്പോള്‍ മോള്‍ക്ക് കാര്യങ്ങള്‍ മനസിലായി. അച്ഛന്റെ ജോലികള്‍ കഴിഞ്ഞ് വീട്ടില്‍ വന്നാ മതിയെന്ന് പറഞ്ഞു. മുമ്പ് ഷൂട്ട് തീര്‍ന്നാലുടന്‍ താരം വീട്ടിലേക്ക് ഓടിയെത്തുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha