ഇന്നസെന്റിന് മോഹന്‍ലാലിന്റെ വിരുന്ന്

ഒരു ദിവസം ഇന്നസെന്റിനെ മോഹന്‍ലാല്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും പല കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞിരിക്കുന്നതിനിടെ മോഹന്‍ലാല്‍ അമ്മയോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഇന്നസെന്റുമുണ്ടാകും. സ്‌പെഷ്യലെന്തെങ്കിലും ഉണ്ടാക്കണം.'അത് കേട്ട് ഇന്നസെന്റ് പറഞ്ഞു. അയ്യോ അതൊന്നും വേണ്ട. അമ്മയ്ക്ക് വയ്യാതിരിക്കുവല്ലേ. പക്ഷെ, മോഹന്‍ലാല്‍ വിട്ടില്ല. അതൊന്നും പറ്റില്ല. അമ്മ എല്ലാം ശരിയാക്കും. ഇന്നസെന്റ് പിന്നൊന്നും പറഞ്ഞില്ല. പുള്ളി ഹാപ്പിയായി.
രാത്രിയായപ്പോള്‍ അമ്മ കഴിക്കാന്‍ ക്ഷണിച്ചു. തീന്‍മേശയ്ക്ക് ചുറ്റുമിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണം പ്രതീക്ഷിച്ചിരുന്ന ഇന്നസെന്റിന്റെ മുന്നിലേക്ക് ആദ്യമെത്തിയത് കഞ്ഞിയും പയറും പപ്പടവുമാണ്. 'ഇത് ഇന്നസെന്റിനുള്ള സ്‌പെഷ്യല്‍.' ഒരു പ്ലേറ്റില്‍ മുട്ട പൊരിച്ചത് അടുത്തേയ്ക്ക് നീക്കിവച്ചുകൊണ്ട് ലാല്‍ പറഞ്ഞു. ഇന്നച്ചന്റെ വീട്ടിലൊക്കെയാണെങ്കില്‍ ഗസ്റ്റുണ്ടെന്നറിഞ്ഞാല്‍ പിന്നെ ചിക്കനായി, മട്ടനായി, പന്നിയായി, പലതരം വിഭവങ്ങളായി. ഇവിടെ ഇതാ ലളിതമായ ഭക്ഷണക്രമം.
ആലോചിച്ചപ്പോള്‍ ഇന്നസെന്റിന് തോന്നി. സത്യത്തില്‍ ഇത്രയും മതിയല്ലോ? മറ്റുള്ളതൊക്കെ ആര്‍ഭാടമല്ലേ? എങ്കിലും ലാലിനെ വെറുതെ വിട്ടില്ല. കളിയാക്കാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം പറഞ്ഞു. 'ഇന്ന് ലാലിന്റെ വീട്ടില്‍ ഗസ്റ്റുള്ളതല്ലേ, മുട്ട വാങ്ങാന്‍ മറക്കല്ലേ.'
ഇത് കേള്‍ക്കുമ്പോള്‍ ലാല്‍ ഒരല്‍പ്പം ശുണ്ഠിയെടുത്ത് പറയും. 'നിങ്ങളെന്താ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ ജീവിക്കുന്നത്. കഷ്ടം.'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha