Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതേ ഞാനാണ് മോഹന്‍ലാല്‍, പോരുന്നോ എന്റെ കൂടെ... ഏലിക്കുട്ടിയെ ചേര്‍ത്തുപിടിച്ച് ലാലേട്ടന്‍ ചോദിച്ചത്

25 JUNE 2024 09:38 PM IST
മലയാളി വാര്‍ത്ത

അതേ ഞാനാണ് മോഹന്‍ലാല്‍, പോരുന്നോ എന്റെ കൂടെ... വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞപ്പോള്‍ ഇഷ്ടതാരം മോഹന്‍ലാലിനെ ഒരു നോക്ക് കാണണമെന്ന മോഹം മാത്രമാണ് ഏലിക്കുട്ടിക്കുണ്ടായിരുന്നത്. എന്നാല്‍, സൂപ്പര്‍ സ്റ്റാര്‍ നെഞ്ചോടു ചേര്‍ത്ത് സ്‌നേഹം പകരുമെന്ന് 93കാരി കരുതിയില്ല. അതിന്റെ ത്രില്ലിലാണ് തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കല്‍ ഏലിക്കുട്ടി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ശോഭനയുമൊന്നിച്ചുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിന് രണ്ടു മാസം മുന്‍പ് മോഹന്‍ലാല്‍ ഏലിക്കുട്ടിയുടെ വീടിന് തൊട്ടടുത്തെത്തിയിരുന്നു. അന്ന് സെറ്റില്‍ ഏലിക്കുട്ടി പോയി.

ഷൂട്ട് കഴിഞ്ഞ് കഥാപാത്ര വേഷത്തില്‍ വരുമ്പോള്‍ ഏലിക്കുട്ടിക്ക് സംശയം,'ഇതാണോ മോഹന്‍ലാല്‍...' ഇതുകേട്ട താരം പറഞ്ഞു,'അതേ ഞാനാണ് മോഹന്‍ലാല്‍, പോരുന്നോ എന്റെ കൂടെ'.അതേ സ്ഥലത്ത് വീണ്ടും ഷൂട്ടിനെത്തുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് വാഹനത്തിനരികിലേക്ക് നടക്കുമ്പോള്‍ ഏലിക്കുട്ടിയെ ചേര്‍ത്തുപിടിച്ച് നടന്നാണ് ലാല്‍ കുശലാന്വേഷണം നടത്തിയത്.തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞെന്ന് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

വീണ്ടും കാണാമെന്ന് പറഞ്ഞ് ഏലിക്കുട്ടിയെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്.തൊടുപുഴയില്‍ ആശിര്‍വാദ് തിയേറ്റര്‍ ആരംഭിച്ചപ്പോള്‍ തിയേറ്ററില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് സിനിമ കാണാന്‍ ഏലിക്കുട്ടി പോയിരുന്നു . മോഹന്‍ലാല്‍ കഴിഞ്ഞാല്‍ തമിഴ്‌നടന്‍ വിജയിയോടാണിഷ്ടം. ഭര്‍ത്താവ് ജോണ്‍, മകള്‍ ആലീസ്, പേരക്കുട്ടി അപ്പു തുടങ്ങിയവര്‍ക്കൊപ്പമാണ് ഏലിക്കുട്ടി താമസിക്കുന്നത്.മോഹന്‍ലാലിനെ കണ്ടശേഷം എല്ലാ ദിവസവും സെറ്റില്‍ പോകുമായിരുന്നെന്ന് ഏലിക്കുട്ടി പറഞ്ഞു. രണ്ടാം ദിവസം ചെന്നപ്പോള്‍ ചായ തന്നു.

ഞാന്‍ തരുന്നതൊക്കെ കഴിക്കുമോന്ന് ചോദിച്ചപ്പോള്‍ എന്ത് തന്നാലും കഴിച്ചോളാമെന്നായിരുന്നു ലാലിന്റെ മറുപടി. വീട്ടില്‍ വന്നാല്‍ താറാവ് കറിയും മുട്ടയുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞു. ഒരുദിവസം മോഹന്‍ലാല്‍ പറഞ്ഞു, 'അടുക്കളയില്‍ വന്ന് എനിക്ക് ചോറുവിളമ്പി തരണം', പക്ഷേ പോകാന്‍ പറ്റിയില്ല. അതിന്റെ വിഷമം ഏലിക്കുട്ടിക്കുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (8 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (16 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (31 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (45 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (54 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends