Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗീത ഗോവിന്ദം പരമ്പരയിലൂടെ താരമായി മാറിയ ഗീതു സാരിയില്‍ സ്‌റ്റൈലായി

01 JULY 2024 11:12 PM IST
മലയാളി വാര്‍ത്ത

ഗീത ഗോവിന്ദം പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. ബിന്നി ഇന്ന് മലയാളികളുടെ ഗീതുവാണ്. അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ഗീതു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ബിന്നി സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ ബിന്നി പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സാരിയില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിമ്പിള്‍ സാരിയില്‍ എലഗന്റ് ലുക്കിലാണ് നടി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

അടുത്തിടെ ഗൃഹലക്ഷ്മിക്ക് നടി നല്‍കിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനിച്ചതും വളര്‍ന്നതുമെല്ലാം ചങ്ങനാശ്ശേരിയിലാണ്. അച്ഛനും അമ്മയക്ക്ക്കും ജോലി വിദേശത്തായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു എന്നാണ് ബിന്നി പറയുന്നത്.

ചൈനയിലെ ജീവിതം എന്നെ മാറ്റിമറിച്ചു. പലരാജ്യങ്ങളില്‍ നിന്നുള്ളവരെ പരിചയപ്പെട്ടു. സ്വതന്ത്ര്യയായി നില്‍ക്കാന്‍ പഠിച്ചു. ചൈനയില്‍ പഠിച്ചതു കൊണ്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണമായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ ജോലിയ്ക്ക് കയറാം എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ കൊവിഡ് വന്നു. കുറേക്കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയം. ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം ആണെന്നും ബിന്നി പറയുന്നു. ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീത ഗോവിന്ദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (6 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (21 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (29 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (44 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (58 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends