കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്തരെ അന്തരിച്ചു...

കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്തരെയുടെ അന്ത്യം . 57 വയസ്സായിരുന്നു അപര്‍ണ വസ്തരെയ്ക്ക്.
അപര്‍ണ വസ്തരെ നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടായിരുന്നു. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‌സര വസ്‌തെരെ.
അപര്‍ണ വസ്തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. അപര്‍ണ വസ്തരെയുടെ അരങ്ങേറ്റം മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു.
സിനിമയ്ക്ക് പുറമേ അപര്‍ണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ. ബിഗ് ബോസ് കന്നഡ ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാര്‍ഥിയായ ഒരു താരവുമായിരുന്നു അപര്‍ണ വസ്തരെ.
2013ലായിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ഥിയായത്. അപര്‍ണ വസ്തരെ കോമഡി ടെലിവിഷന്‍ ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപര്‍ണ വസ്തരെ മജാ ടോക്കീസ് ഷോയിലായിരുന്നു പങ്കെടുത്തത്. ഭര്‍ത്താവ് നാഗരാജ് വസ്തരെയാണ് . കന്നഡ എഴുത്തുകാരനും ആര്‍കിടെക്റ്റുമാണ് താരത്തിന്റെ ഭര്‍ത്താവ് .
https://www.facebook.com/Malayalivartha



























