Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്, ഞാന്‍ മാത്രമല്ല എന്റെ മക്കളും അത് അനുഭവിക്കുകയാണ്... ആസിഫ് അലി തന്നെ മനസിലാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍

17 JULY 2024 05:22 PM IST
മലയാളി വാര്‍ത്ത

എന്നെ മനസിലാക്കി എന്നത് ആസിഫിന്റെ ഗ്രേറ്റ്നസ് ആണ്. അദ്ദേഹം തന്നെ മനസിലാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. സൈബര്‍ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. താന്‍ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാല്‍ വലിയ ഉപകാരമായിരുന്നുവെന്നും രമേശ് നാരായണന്‍ പ്രതികരിച്ചു. ''ആസിഫ് അലിക്ക് ഇന്നലെ മെസേജ് അയിച്ചിരുന്നു, ഒന്ന് തിരിച്ചുവിളിക്കണേ എന്ന് പറഞ്ഞ്. അദ്ദേഹം ഇന്ന് തിരിച്ചുവിളിച്ചു. എന്റെ സാഹചര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം മനസിലാക്കിയതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. കൊച്ചിയിലെത്തി അദ്ദേഹത്തെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ചിരുന്ന് സംസാരിക്കണമെന്നും കാപ്പി കുടിക്കണമെന്നും പറഞ്ഞാണ് സംസാരിച്ച് നിറുത്തിയത്.

എന്നെ മനസിലാക്കി എന്നത് ആസിഫിന്റെ ഗ്രേറ്റ്നസ് ആണ്. സൈബര്‍ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. ഞാന്‍ മാത്രമല്ല എന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാല്‍ വലിയ ഉപകാരമായിരുന്നു. ആദ്യമായിട്ടാണ് സൈബര്‍ ആക്രമണത്തെ കുറിച്ച് മനസിലാക്കുന്നത്. എന്നെ ബാധിക്കുന്നത് ആദ്യമായിട്ടാണ്. ഇനി വിവാദമല്ല, സ്‌നേഹബന്ധമാണ് നിലനിറുത്തേണ്ടത്. ഭക്തകബീറിനെ പോലും ജനങ്ങള്‍ വെറുതേ വിട്ടിട്ടില്ല, പിന്നെയാണോ ഈ ചെറിയ ഞാന്‍.. ആസിഫ് ഭായ് എന്നെ മനസിലാക്കി. അതിലാണ് എനിക്ക് വലിയ സന്തോഷമുള്ളത്''- രമേശ് നാരായണന്റെ വാക്കുകള്‍.

''എനിക്ക് ഈ സംഭവത്തില്‍ യാതൊരു വിഷമമുണ്ടായിട്ടില്ല. എനിക്ക് നല്ല പനിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നലെ വിവാദമായപ്പോള്‍ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മതപരമായ തരത്തില്‍ വരെ ഇത് ചര്‍ച്ചയാകുന്ന അവസ്ഥയിലെത്തി. അങ്ങനെയൊന്നും ഇല്ല. ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണിത്. അദ്ദേഹത്തോട് ഇന്ന് രാവിലെയാണ് സംസാരിച്ചത്. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു. നിങ്ങളുടെ പിന്തുണയില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരേ നടക്കുന്ന വിദ്വേഷണ പ്രചരണത്തില്‍ എനിക്ക് വിഷമമുണ്ട്. അദ്ദേഹം ഒരു മനുഷ്യനെയും കുറച്ചുകാണുന്ന ആളല്ല. ഇതിനെ മറ്റൊരു ചര്‍ച്ചയിലേക്ക് കൊണ്ടുപോകരുത്''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (22 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (30 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (45 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (59 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends