Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ...

24 AUGUST 2024 11:54 AM IST
മലയാളി വാര്‍ത്ത

സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ. തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ സീരിയലിൽ നിന്നും തന്നെ വിലക്കിയെന്നും, സീരിയൽ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' വിഷയത്തിൽ ഇടപെട്ടില്ലെന്നും ഗായത്രി വർഷ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായം രേഖപ്പെടുത്തിയതിനെതിരെ താൻ നേരിട്ടത് സൈബർ അറ്റാക്ക് അല്ല. വ്യക്തിഹത്യ ആണ്. അഭിപ്രായം രേഖപ്പെടുത്തിയത് വളരെ ആത്മാഭിനത്തോടെ ആണെന്നും എന്നാൽ അതിനെതിരെ ഉയർന്നുവന്ന ആക്രമണം വ്യക്തിയെ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ളതാണെന്നും ഗായത്രി വർഷ പറഞ്ഞു. അതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനു മുമ്പും തനിക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുഘട്ടത്തിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നുവരെ തോന്നി. അത്രയും മോശമായ ഭാഷയിലാണ് മലയാളികൾ വ്യക്തിഹത്യ നടത്തിയത്.

സിനിമ മേഖലയിൽ ചൂഷണങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ സ്ട്രോങ് ആയി മുന്നോട്ട് പോകണം. നിലവിൽ റിപ്പോർട്ടിൽ പറയുന്നത് 15 പേരുടെ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ്. അത് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. ഈ ചെറിയ ശതമാനം ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത് ഭൂരിപക്ഷം അല്ലെന്നും എന്നും ഗായത്രി വർഷ പറഞ്ഞു. 30 വർഷമായി സിനിമയിൽ ഉണ്ടെന്നും ഇതിനിടയിൽ അത്തരം അനുഭവങ്ങളുണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അത് തെറ്റാകുമെന്നും നടി ഗായത്രി വർഷ പറഞ്ഞു.

അത്തരം ഘട്ടങ്ങളിൽ താൻ പിന്മാറാറാണു പതിവെന്നും നടിപറഞ്ഞു. കേരളത്തിൽ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് ഇടമില്ല. നിലപാട് പറഞ്ഞാൽ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പരാതിയുമായി ആര് മുന്നോട്ടു വരുമെന്നും ഗായത്രി വർഷ ചോദിച്ചു.

സമൂഹം പരാതിക്കാരിയെ പിച്ചിച്ചീന്തും. മൊഴി നൽകിയയാളുടെ സമ്മതപത്രം വാങ്ങി സർക്കാർ ഇടപെടണം. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതെ സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടണമെന്നും ഗായത്രി ആവശ്യപ്പെട്ടു. ഹേമ റിപ്പോർട്ടിൽ ‘അമ്മ’ നടത്തിയ പ്രതികരണത്തിൽ റീൽ അല്ല റിയൽ ലൈഫ് എന്നു മനസിലാക്കണം. റീലിൽ അഭിനയിക്കുംപോലെ റിയൽ ലൈഫിൽ അഭിനയിക്കരുത്. സത്യങ്ങളെ സത്യങ്ങളായി കണ്ടുകൊണ്ട് നിലപാടെടുക്കണം. പക്വതയോടെ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന് മാനുഷികമായേ ഇടപെടാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതി പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ. കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. പരാതിയില്ലാത്തത് കൊണ്ട് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും. സാക്ഷികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്ന് കോടതിയില്‍ വാദമുയർത്തും. ഇരകൾ പരാതി നല്‍കിയാല്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സർക്കാർ നിലപാട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നിയമനിർമ്മാണത്തിന്‍റെ ചർച്ചകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് കൊണ്ടാണ് മന്ത്രി സജി ചെറിയാന്‍റെ ആദ്യ പ്രതികരണം എത്തിയത്. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (6 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (19 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (34 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (42 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (57 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends