Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നു: ശാരദ; കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന് ഷീല

02 SEPTEMBER 2024 04:05 PM IST
മലയാളി വാര്‍ത്ത

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പ്രതികരണമായിരുന്നു കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാൽ വിവാദങ്ങൾക്ക് മറുപടി പറയാതെ പല താരങ്ങളും ഒഴിഞ്ഞുമാറിയെങ്കിലും, മോഹൻലാലും, മമ്മൂട്ടിയും അവ്യക്തമായ ചില മറുപടികൾ നൽകി ഒഴിഞ്ഞുമാറി. ഇവയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഏറ്റുമുട്ടുന്നതിനിടെ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയും ഹേമ കമ്മിറ്റി അംഗം കൂടിയായ നടി ശാരദയും, നടി ഷീലയും ഈ വിഷയത്തിൽ നടത്തിയ പ്രതികരണം വീണ്ടും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായാണ് ശാരദയുടെ പ്രതികരണം.

തന്റെ കാലത്ത് ആളുകൾ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് പുറത്ത് പറഞ്ഞില്ലെന്നാണ് ശാരദ വ്യക്തമാക്കിയത്. എന്നാൽ, വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്‌ക്ക് ദുരനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യം ഉണ്ടായി, അതിൽ അഭിമാനമുണ്ടെന്നും റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ വരുന്ന വെളിപ്പെടുത്തലുകൾ ‘ഷോ’ ആണെന്നും ശാരദ ആരോപിച്ചു. എല്ലാവരും ഇപ്പോൾ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു. . ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം വളവരെ നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിൽ തനിക്ക് യാതൊരു താത്പര്യവും ഇല്ല. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും.

താൻ സിനിമ വിട്ടിട്ട് 15 വർഷമായെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ശാരദ പറഞ്ഞു. അഞ്ചാറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമയില്ലെന്നാണ് ശാരദ പറയുന്നത്. പതിറ്റാണ്ടുകളുടെ സിനിമാ അനുഭവ സമ്പത്തുള്ള നടി ഷീല തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല എന്നും എന്നാൽ, സെറ്റിൽ ചില സ്‌ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പരസ്‌പരം പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊന്നും അത് പുറത്തുപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നിന്നും പ്രതികരിച്ചു.

 

 

 

കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്‌ത്രീകൾക്ക് വേണ്ടി ഡബ്ളുസിസി ഒരുപാട് പ്രയത്‌നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്‌ത്രീകൾക്ക്‌ സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്‌ത സർക്കാരിനെ അഭിനന്ദിക്കുന്നതായും, നേരിട്ട ദുരനുഭവങ്ങൾ നടിമാർ ധൈര്യത്തോടെ തുറന്നുപറയണമെന്ന് നടി ഷീലയും പ്രതികരിച്ചു.

 

 

ജസ്‌റ്റിസ്‌ ഹേമ കമ്മീഷനിലെ അംഗം കൂടിയായിരുന്നു നടിയായ ശാരദ. ഏറെക്കാലത്തെ ആവശ്യത്തിന് ശേഷമാണ് കഴിഞ്ഞ മാസം റിപ്പോർട്ടിന്റെ ഭാഗികമായ രൂപം സർക്കാർ പുറത്തുവിട്ടത്. എന്നാൽ ആരോപണ വിധേയരെ കുറിച്ചുള്ള പരാമർശങ്ങളും മൊഴി നൽകിയവരുടെ വെളിപ്പെടുത്തലുകളും ഉൾപ്പെടെ ഒഴിവാക്കിയ ശേഷമുള്ള ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്ടീവിൻറെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (4 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (19 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (32 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (47 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (55 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends