Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തി... പ്രമുഖ നാടകനടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു.... 85 വയസ്സായിരുന്നു

19 SEPTEMBER 2024 12:09 PM IST
മലയാളി വാര്‍ത്ത

ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തി... പ്രമുഖ നാടകനടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു.... 85 വയസ്സായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തി. 

'സ്‌നാപക യോഹന്നാന്‍ ' നാടകത്തില്‍ സ്ത്രീകഥാപാത്രമായ ഹെറോദ്യ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. 

 

 

എറണാകുളം ദൃശ്യകലാഞ്ജലി, കൊച്ചിന്‍ ഹരിശ്രീ, കാഞ്ഞിരപ്പള്ളി അമല, കോട്ടയം സമഷ്ടി, കൊച്ചിന്‍ രംഗശ്രീ, കൊച്ചിന്‍ നയന, കൊച്ചിന്‍ സിത്താര, കൊല്ലം നളന്ദ നടനകലാകേന്ദ്രം, കൊല്ലം അനസ്വര തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.


അമ്പതിലേറെ അമച്വര്‍ നാടകങ്ങളിലും നൂറോളം പ്രൊഫഷണല്‍ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആകാശവാണിയില്‍ നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. പ്രശസ്ത നാടകസമിതിയായ കലാനിലയത്തില്‍ അനൗണ്‍സറായി ചേര്‍ന്ന പീറ്റര്‍, പിന്നീട് സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ദേവദാസി, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോള്‍ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. 'അരുതേ ആരോടും പറയരുതേ' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭ്യമായി. അഭിനയത്തിന് സംസ്ഥാന അവാര്‍ഡ്, സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്

  ഭാര്യ: അമ്മിണി. ഡെല്‍വിന്‍ പീറ്റര്‍, ഡെല്‍ന രാജു, ഡെന്നി പീറ്റര്‍ എന്നിവര്‍ മക്കളാണ്. ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (17 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (32 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (45 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends