Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയിരം രൂപയുടെ ഗീ റോസ്‌റ് ഓഡർ ചെയ്ത് ജാസ്മിൻ; ഗബ്രിയക്കൊപ്പം ഒരു ദൂരയാത്ര...

24 SEPTEMBER 2024 04:22 PM IST
മലയാളി വാര്‍ത്ത

പലരും ബിഗ് ഹൗസിലെ നിലനിൽപ്പിന് വേണ്ടിയും വോട്ട് പിടിക്കാനുമാണ് ലവ് സ്ട്രാറ്റജി ഉപയോഗിക്കാറുള്ളത്. സീസൺ ആറിൽ ഈ സ്ട്രറ്റജി ഉപയോഗിച്ച രണ്ടുപേർ ഗബ്രിയും ജാസ്മിനുമായിരുന്നു. രണ്ട് സുഹൃത്തുക്കൾ പെരുമാറുന്നത് പോലെയല്ല ഇരുവരും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഗബ്രി-ജാസ്മിൻ കോമ്പോ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ് ഉണ്ടാക്കിയെടുത്തത്. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയ ഇരുവർക്കും കൈനിറയെ ഉത്‌ഘാടനവും പരിപാടികളും ഒക്കെയാണ്. ദിവസങ്ങൾക്ക് മുമ്പാണ് ജാസ്മിൻ കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ച് താമസം മാറിയ കഥകളും പുറത്ത് വന്നത്.

പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി ഗബ്രി എത്താറുണ്ട്. ഇപ്പോൾ ഇരുവരും ഒരു അഡ്വഞ്ചർ ടൂറിലാണ്. ബാക്ക്പാക്ക് ബിയോണ്ട് എന്ന് പറയുന്ന ഒരു ഗ്രൂപ്പ് വഴിയാണ് മേഘാലയ ട്രെക്കിംഗിന് ഇരുവരും എത്തിയത്. പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടാണ് ഈ യാത്ര.


മലകൾക്കിടയിലൂടെ, കാടുകൾക്കിടയിലൂടെയും, വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഈ ട്രെക്കിംങ് ഉണ്ടാകുമെന്ന് ഗബ്രി വീഡിയോയിൽ പറയുന്നുണ്ട്. ബാംഗ്ലൂർ എയർപോർട്ടിൽ ഫ്‌ളൈറ്റ് ഡിലെ ആയതോടെയാണ് ആരാധകരോട് ട്രിപ്പ് വിശേഷങ്ങൾ പങ്കിട്ട് എത്തിയത്. ഇതിനിടെ ബാംഗ്ലൂർ എയർപോർട്ടിൽ ആയിരം രൂപയുടെ ഗീ റോസ്‌റ് ഓഡർ ചെയ്ത് കഴിക്കുകയാണെന്നും ഗബ്രി പറയുന്നുണ്ട്. പക്ഷെ താൻ ഓഡർ ചെയ്തത് ചിക്കൻ ദം ബിരിയാണി ആണെന് ജാസ്മിൻ പറയുമ്പോൾ രാവിലെ ഏഴ് ,ഒമ്പതിനാണ് ജാസ്മിൻ ചിക്കൻ ദം ബിരിയാണി കഴിക്കാൻ ഓഡർ ചെയ്തതെന്നും ഗബ്രി കളിയാക്കുന്നുണ്ട്.

എന്നാൽ തനിക്ക് ഭയങ്കര വിശപ്പുണ്ടെന്നും, ഏഴ് മണിക്കൂർ ഫ്ലൈറ്റ് ഡിലെ ആണെന്നും ജാസ്മിൻ പറയുന്നു. വിശപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഗീ റോസ്റ്റ് ആദ്യം കഴിച്ചതെന്നും പറയുന്നുണ്ട്. ആദ്യം ജാസ്മിൻ ട്രെക്കിങ്ങിനു പോകാൻ താത്പര്യം ഇല്ലായിരുന്നുവെന്ന് പറയുന്നുണ്ട്. പക്ഷെ ഇവൻറെ ഒരു ഫ്രണ്ടിനെ വിളിച്ചിട്ട് അടിപൊളിയാണ്, വെള്ളച്ചാട്ടം ഒക്കെ നല്ല രസമാണ് എന്നൊക്കെ കൊതിപ്പിച്ചു. അത് കേട്ടാണ് ഞാനും കൂടെ വരാമെന്ന് പറഞ്ഞത്.

പക്ഷേ ഇന്നാണ് ഇവൻ പറയുന്നത് നടക്കണം ഓടണം ചാടണം ഈ ഭാഗം കൊണ്ട് നടക്കണം അതാക്കണം ഇതാക്കണം എന്നൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെന്ന്, പറഞ്ഞിരുന്നില്ല. ആകെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു. തനിയ്ക്ക് ഇടയ്ക്ക് ഫുഡ് കഴിച്ച് വയറിനു പണി കിട്ടിയ കഥയും ഗബ്രി പറയുന്നുണ്ട്. പിന്നീട് രാവിലെ തൊട്ട് ബാംബൂ ട്രെക്കാണ്, ലോകത്തിൽ തന്നെ മോസ്റ്റ് ഡേഞ്ചറസ്ബാബു ട്രെക്ക് ആണ് എന്നൊക്കെ ഗബ്രി പറയുമ്പോൾ അന്തംവിട്ട് നോക്കുന്ന ജാസിമിനെയും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം 1.20 ലക്ഷത്തിനടുത്ത് വിലയുള്ള ഐ ഫോൺ പ്രോമാക്സ് ജാസ്മിൻ സ്വന്തമാക്കിയ വീഡിയോ യുട്യൂബിൽ പങ്കുവച്ചിരുന്നു. ഗബ്രിക്കൊപ്പം തന്നെയാണ് താരം ഫോൺ വാങ്ങാൻ പോയതും.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ജാസ്മിന് ആശംസ അറിയിച്ച് എത്തിയിരുന്നത്. എന്തൊക്കെ ബഹളം ആയിരുന്നു കൈ പിടിച്ചെന്നോ കെട്ടിപ്പിടിച്ചെന്നോ എന്നിട്ടിപ്പോ എന്തായി ദേ പിള്ളേര് ഒരുമിച്ച് ട്രിപ്പ് പോകുന്നു ️️അന്ന് പറഞ്ഞവരുടെയൊക്കെ അണ്ണാക്കിൽ അടി പോയി അടിച്ചു പൊളിക്ക് പിള്ളേരെ, എന്നൊക്കെ കമന്റുകൾ നിറയുന്നുണ്ട്. കൂടൂതൽ കമന്റുകൾ ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ചായിരുന്നു.

എന്ത് രസമാണ് ഈ കൂട്ടുകെട്ട് കണ്ടോണ്ടിരിക്കാൻ എന്നാണ് പലരും കുറിച്ചിരുന്നത്. ഇത്രയും സൗഹൃദം ആയ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് പേർക്കും വിവാഹം കഴിച്ചൂട എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. മറ്റുള്ളവർക്ക് അസൂയ തോന്നിക്കാൻ പറ്റും വിധത്തിൽ ജീവിക്കുന്നത് ഒരു ഭാഗ്യമാണെന്നായിരുന്നു വേറൊരു കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (4 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (33 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (46 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends