Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത ചലച്ചിത്ര സംവിധായിക മധുര ജസ്രാജ് അന്തരിച്ചു... സംസ്‌കാരം ഇന്ന്

25 SEPTEMBER 2024 12:00 PM IST
മലയാളി വാര്‍ത്ത


പ്രശസ്ത ചലച്ചിത്ര സംവിധായിക മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്.

ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയിലാണ് അന്ത്യം. 86 വയസായിരുന്നു. ഉച്ചകഴിഞ്ഞ് 3.30ന് ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

എഴുത്തുകാരി, നിര്‍മാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു. ഭര്‍ത്താവിനോടുള്ള ആദരസൂചകമായി 'സംഗീത് മാര്‍ത്താണ്ഡ് പണ്ഡിറ്റ് ജസ്രാജ്' (2009) എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിര്‍മാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്.
2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ 'ആയ് തുജാ ആശിര്‍വാദ്' സംവിധാനം ചെയ്തു. ഒരു ഫീച്ചര്‍ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (4 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (33 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (46 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends