Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുഴക്കരയിലെ ദർശനത്തിന് പ്രത്യേക സമയം: മഞ്ജുവാര്യരെ ഞെട്ടിച്ച് ജ്യേഷ്‌ഠൻ മധു വാര്യർ...

26 SEPTEMBER 2024 05:10 PM IST
മലയാളി വാര്‍ത്ത

ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍ എന്ന മനുഷ്യന്റെ മകളായി പിറന്ന്, ഇന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറി വരികയാണ് മഞ്ജു വാര്യർ. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മഞ്ജു പരമാവധി സജീവമാകാറുണ്ട്. ഇഷ്‌ടമുള്ള ഒരു കാര്യം കണ്ടാൽ ലൈക്ക് അടിക്കാതെ പോകില്ല മഞ്ജു. അത് ചിലപ്പോൾ പ്രിയപ്പെട്ടവരുടെ പോസ്റ്റ് ആകാം, രസമുള്ള ഒരു തമാശയാകാം. ഇപ്പോൾ മഞ്ജു ലൈക്ക് അടിച്ച ചിത്രങ്ങൾ ഒന്നിൽ ഉള്ളത് പുഴക്കരയിൽ ദർശനം നൽകുന്ന ‘സ്വാമിയാണ്’

സ്വാമിയേ കണ്ടാൽ മഞ്ജു വാര്യരുടെ അതേ ഛായ. ധ്യാന നിമഗ്നനായി ഇരിക്കുകയാണ് അദ്ദേഹം. പുഴക്കരയിലെ ദർശനത്തിന് പ്രത്യേകം സമയവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ പത്തര മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് സമയം. ഇതിനിടെ ഉച്ചയൂണിന് പന്ത്രണ്ടര മുതൽ മൂന്നു മണി വരെ ലഞ്ച് ബ്രേക്ക് കൂടിയുണ്ട്. ബ്രേക്ക് ആണല്ലോ കൂടുതൽ എന്ന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു. കക്ഷി മഞ്ജുവിന്റെ സ്വന്തം ജ്യേഷ്‌ഠൻ മധു വാര്യരാണ്...

ജീൻസും ടി-ഷർട്ടും ധരിച്ച് പുഴക്കരയിൽ ഇരുന്നു ധ്യാനിക്കുന്ന തന്റെ ചിത്രവുമായാണ് മധു വാര്യരുടെ വരവ്. ‘ദർശനത്തിനായി ക്യൂ പാലിക്കുക. ദർശന സമയം 10:30 AM to 5:00 PM’ എന്നാണ് ക്യാപ്‌ഷൻ. ‘സ്വാമി മധുവാനന്ദ തിരുവടികൾ’, ‘നിങ്ങൾ അവിടെ ഇരിക്ക്.. ഞാൻ ദർശനത്തിന്നുള്ള ആളുകളെ സെറ്റ് ആക്കിയിട്ട് വരാം’ എന്നെല്ലാം രസകരമായ കമന്റുകളും വായിക്കാം. മഞ്ജുവിന് പിന്നാലെ സഹോദരനും മലയാള സിനിമയിൽ പ്രവേശിച്ചിരുന്നു. നടനായും സംവിധായകനായുമെല്ലാം മധു വാര്യർ സിനിമയിൽ പല റോളുകളിൽ നിറഞ്ഞു.

സ്കൂൾ കലോത്സവ വേദികളിൽ നിന്നും കലാതിലകപട്ടം സ്വന്തമാക്കിയ മഞ്ജു വാര്യർ, സല്ലാപം സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. മഞ്ജു സിനിമയിൽ നിന്നും ആദ്യപകുതി അവസാനിപ്പിച്ചു പിന്മാറിയ ശേഷമാണ് ചേട്ടൻ മധു അഭിനയ രംഗത്തു കടക്കുന്നത്. കൂട്ടത്തിൽ മായാമോഹിനി എന്ന സിനിമയിൽ മധു വാര്യർ നിർമാതാവ് കൂടിയാണ്.

ഇതിൽ ഒരു ഐ.പി.എസ്. ഓഫീസറുടെ വേഷം ചെയ്തു അതിനു ശേഷം ഒരു പതിറ്റാണ്ടോളം മധു വാര്യർ സിനിമയിൽ നിന്നും വിട്ടുനിന്നു. 2022ൽ മഞ്ജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു മടക്കം. സഹോദരങ്ങളായ മഞ്ജുവും മധുവും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ സിനിമയ്ക്ക്. അതിനു ശേഷം മധു വാര്യർ പുതിയ ചിത്രങ്ങൾ ഏതും പ്രഖ്യാപിച്ചിട്ടില്ല.

മഞ്ജു ഇന്ന് തിരക്കുള്ള ഒരു താരമാണ്. സ്വന്തം കഴിവില്‍ അപാരമായ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു അവർക്ക്. ദിലീപുമായി ബന്ധം വേർപെടുത്തിയ ശേഷം സിനിമയിലെ രണ്ടാം വരവോടുകൂടിയാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം സമ്പാദിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ യഥാത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മഞ്ജുവാര്യര്‍ വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (4 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (33 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (46 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends